Ashok Nagar | |
---|---|
neighbourhood | |
Coordinates: 13°02′06″N 80°12′34″E / 13.0351°N 80.2095°E | |
Country | India |
State | Tamil Nadu |
District | Chennai |
Metro | Chennai |
Ward | 122 |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600 083 |
Vehicle registration | TN 09 (RTO, Chennai West) |
Parliamentary constituency | Chennai South |
Assembly constituency | T Nagar |
ചെന്നൈ നഗരത്തിന്റെ തെക്കു ഭാഗത്തുള്ള ഒരു ജനവാസകേന്ദ്രമാണ് അശോക് നഗർ (തമിഴ്: அசோக் நகர்).
1964-ൽ സ്ഥാപിക്കപ്പെട്ട അശോക് നഗർ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന അശോക സ്തംഭം (അശോക് പില്ലർ) നഗരത്തിലെ ശ്രദ്ധേയമായ ലാൻഡ് മാർക്കുകളിൽ ഒന്നാണ്.
ഈ നഗരപ്രാന്ത പ്രദേശത്തിൽ ഇടത്തരക്കാർക്കു വേണ്ടി തമിഴ്‌നാട് ഭവന നിർമ്മാണ ബോർഡ് 70-കളിൽ ഫഌറ്റുകൾ നിർമ്മിച്ചു തുടങ്ങി. അശോക് പില്ലറിനടുത്തായി കാണുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് 1974-ൽ സ്ഥാപിക്കപ്പെട്ടതാണ്.
അതിനു ശേഷം, ബാങ്കുകൾ, റേഷൻ കടകളും, പലചരക്കു കടകളും അർബൻ ഡെവലപ്‌മെന്റ് ഓഫീസും എല്ലാം പ്രവർത്തനമാരംഭിച്ചു. 80-കളിലാണ് ഉദയം തിയറ്റർ കോംപ്ലക്‌സും, ഇ.എസ്.ഐ. ഹോസ്പിറ്റലുമെല്ലാം പ്രവർത്തനം തുടങ്ങിയത്. അതിനു ശേഷം പടി പടിയായി വളർച്ച പ്രാപിച്ച് ഇന്ന് അത്യാധുനിക സൗകര്യങ്ങൾ ലഭ്യമായ നഗരപ്രദേശമായി അശോക് നഗർ വളർച്ച പ്രാപിച്ചിരിക്കുന്നു.
അശോക് നഗറിന്റെ കിഴക്കു ഭാഗത്ത് മാമ്പലവും, പടിഞ്ഞാറു ഭാഗത്ത് കെ.കെ. നഗറും, വടക്കു ഭാഗത്ത് വടപഴനിയും തെക്കു ഭാഗത്ത് സൈദാപ്പേട്ടയും ആണുള്ളത്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 8 കി.മീ., എഗ്മൂർ - ചെന്നൈ സെൻട്രൽ എന്നീ റയിൽവേ സ്റ്റേഷനുകളിൽ നിന്നും 12 കി.മീ.., മാമ്പലം സബർബൻ റയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മ.ീ., കോയമ്പേട് ബസ് ടെർമിനസിൽ നിന്നും 5 കി.മ.ീ, ദൂരെയാണ് അശോക് നഗർ.
വടപഴനി, കോയമ്പേട്, ഗിണ്ടി എന്നിവിടങ്ങളിലേക്ക് ഷെയർ ഓട്ടോറിക്ഷാ സേവനവും ലഭ്യമാണ്.
170, 114, D70 (അമ്പത്തൂർ-വേളച്ചേരി), G70(താംബരം), 570 (കേളമ്പാക്കം), 568C (മഹാബലിപുരം), 49A (പൂനമല്ലി), 11G (സെൻട്രൽ വഴി ബ്രോഡ്‌വേ), 11H (അയ്യപ്പൻ താങ്കൽ), 17D, 37D, 12G(മെറീനാ ബീച്ച്), 5T(തരമണി), 5E (ബെസന്റ് നഗർ) എന്നീ നമ്പർ ബസ്സുകളാണ് അശോക് പില്ലർ വഴി കടന്നുപോകുന്ന സിറ്റി ബസ് സർവീസുകൾ
അശോക് പില്ലർ ജംഗ്ഷനിലാണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 2nd അവന്യൂവിനും 4th അവന്യൂവിനും മധ്യേ R3 പോലീസ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നു.
മറ്റു ജില്ലകളിലേക്കുള്ള ട്രാൻസ്‌പോർട്ട് ബസ്സുകൾ അശോക് നഗർ 11th അവന്യൂവിൽ ഉള്ള സ്‌റ്റോപ്പിൽ നിർത്തുന്നതാണ്. 35.5 മീറ്റർ വീതിയുള്ള അശോക് നഗർ 11th അവന്യൂവാണ് ഇന്ന് ചെന്നൈ നഗരത്തിലെ ഏറ്റവും വീതി കൂടിയ റോഡ്.
കോയമ്പേട് ബസ് ടെർമിനസിൽ നിന്നും മധുര, തിരുനെൽവേലി, കന്യാകുമാരി, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന ബസ്സുകളാണ് ഇവിടെ നിർത്തുന്നത്.
അശോക് നഗർ ബസ് സ്‌റ്റോപ്പിൽ ബസ്സുകൾ വളരെ കുറച്ചു നേരമേ നിർത്തൂ എന്നതിനാൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർ ബസ് പുറപ്പെടുന്ന കോയമ്പേട് ബസ് ടെർമിനസിലേക്ക് ചെന്ന് യാത്ര പുറപ്പെടുന്നതായിരിക്കും സൗകര്യപ്രദം.
3rd അവന്യൂവിൽ ഉള്ള വായനശാല വെള്ളിയാഴ്ചകളിലും, രണ്ടാം ശനിയാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നതല്ല. മറ്റു ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 11.30 വരെയും, വൈകിട്ട് 4 മണി മുതൽ 7 മണി വരെയും സൗജന്യമായി ദിനപത്രങ്ങളും, വാരികകളും, മാസികകളും എല്ലാം റീഡിങ്ങ് റൂമിൽ ചെന്ന് വായിക്കാവുന്നതാണ്.
പുസ്തകങ്ങൾ എടുക്കാനാഗ്രഹിക്കുന്നവർ 100 രൂപ കൊടുത്ത് അംഗത്വം എടുക്കേണ്ടതാണ്.
അശോക് നഗറിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക
01. കേന്ദ്രീയ വിദ്യാലയ
02. വേളാങ്കണ്ണി മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ
03. പോലീസ് ട്രെയിനിംഗ് കോളേജ്
04. ജവഹർ വിദ്യാലയ
05. ഡോ. കെ.കെ. നിർമ്മല ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ
06. ലോട്ടെ ലെംകെ സ്‌കൂൾ ഓഫ് ആർട്ട്‌സ് ആന്റ് ക്രാഫ്ട്‌സ്
07. വിദ്യാനികേതൻ
08. ഗവ. ഗേൾസ് ഹൈ സ്‌കൂൾ
09. പുതൂർ ഹൈ സ്‌കൂൾ
10. വൃന്ദാവൻ ഇൻസ്റ്റിറ്റിയൂട്ട് ഫോർ കോമേഴ്‌സ്
11. ജി.ആർ.ടി. മെട്രിക്കുലേഷൻ സ്‌കൂൾ
12. സെന്റ് ജോൺസ് മെട്രിക്കുലേഷൻ സ്‌കൂൾ
13. ലിറ്റിൽ ഫഌവർ മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ
14. ജവഹർ ഹയർ സെക്കണ്ടറി സ്‌കൂൾ
15. ജെ.ആർ.കെ. മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ
16. വിദ്യാനികേതൻ മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ
സി.എസ്.ഐ. ചർച്ച് ഓഫ് വിക്ടോറിയസ് ക്രോസ്
ഹനുമന്തവനം ശ്രീ ആഞ്ജനേയ ഭക്ത സഭ
കരുമാരി അമ്മൻ കോവിൽ
നവശക്തി വിനായകർ ആലയം
നവശക്തി കാളി അമ്മൻ തിരുക്കോവിൽ
സിദ്ധിവിനായകർ തിരുക്കോവിൽ
നാഗത്തമ്മൻ കോവിൽ
അശോക് നഗർ മുസ്ലിം പള്ളി
മല്ലികേശ്വരർ ക്ഷേത്രം
![]() |
കെ.കെ. നഗർ | വടപഴനി | കോടമ്പാക്കം | ![]() |
കെ.കെ. നഗർ | ![]() |
വെസ്റ്റ് മാമ്പലം | ||
![]() ![]() | ||||
![]() | ||||
ജാഫർഖാൻ പേട്ട | വെസ്റ്റ് സൈദാപ്പേട്ട | സൈദാപ്പേട്ട |