അഷിത | |
---|---|
![]() അഷിത | |
ജനനം | അഷിത ഏപ്രിൽ 5, 1956 പഴയന്നൂർ, തൃശ്ശൂർ |
മരണം | മാർച്ച് 27, 2019 | (പ്രായം 63)
ദേശീയത | ![]() |
തൊഴിൽ | ചെറുകഥാകൃത്തും കവയിത്രിയും |
അറിയപ്പെടുന്നത് | ചെറുകഥ |
പ്രധാന കൃതി | അഷിതയുടെ കഥകൾ |
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവിയത്രിയുമായിരുന്നു അഷിത (5 ഏപ്രിൽ 1956 - 27 മാർച്ച് 2019).[1] ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശ്ശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. 1956 ഏപ്രിൽ 5-ന് തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത, 63-ആം പിറന്നാളിന് ഒരാഴ്ച ബാക്കിനിൽക്കേ 2019 മാർച്ച് 27-ന് പുലർച്ചെ ഒരു മണിയ്ക്ക് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വച്ച് അന്തരിച്ചു.
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ കെ.ബി. നായരുടേയും (കഴങ്ങോട്ടു ബാലചന്ദ്രൻനായർ) തങ്കമണിയമ്മയുടേയും മകളായി ജനിച്ചു.
ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി.[2] കേരളസർവ്വകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്ന കെ.വി. രാമൻകുട്ടിയെ വിവാഹം കഴിച്ചു. മകൾ ഉമ പ്രസീദ.[3]
2019 മാർച്ച് 27-ന് അർബുദരോഗത്താൽ തൃശൂരിലെ അശ്വിനി ആശുപത്രിയിൽവച്ച് അന്തരിച്ചു.[4] വായനാലോകത്തെ പിടിച്ചുലച്ച ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളുന്ന 'അത് ഞാനായിരുന്നു' എന്ന ദീർഘസംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങൾക്കകം അഷിത അന്തരിച്ചു.[5]
{{cite web}}
: Check date values in: |access-date=
(help)
{{cite news}}
: CS1 maint: bot: original URL status unknown (link)