അഷ്ടലക്ഷ്മി | |
---|---|
ദേവനാഗിരി | अष्टलक्ष्मी |
സംസ്കൃതം | aṣṭalakṣmī |
പദവി | മഹാലക്ഷ്മിയുടെ 8 രൂപങ്ങൾ |
നിവാസം | വൈകുണ്ഡം |
ഗ്രഹം | ശുക്രൻ |
മന്ത്രം | ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ |
ആയുധങ്ങൾ | അവതാരരൂപത്തിനനുസരിച്ച് മാറുന്നു |
ജീവിത പങ്കാളി | മഹാ വിഷ്ണു |
വാഹനം | മൂങ്ങ, ആന |
ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്.[1] അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്.[2] അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്.[3] വരലക്ഷ്മീ വ്രതം, വെള്ളിയാഴ്ച വ്രതം, ദീപാവലി വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്. വെള്ളിയാഴ്ച, മഹാനവമി, ദീപാവലി, തൃക്കാർത്തിക എന്നിവ മഹാലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങളാണ്.
ആദിലക്ഷ്മി (മഹാലക്ഷ്മി അഥവാ ആദിപരാശക്തി), ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി (ധൈര്യലക്ഷ്മി അഥവാ ദുർഗ്ഗ), വിജയലക്ഷ്മി, വിദ്യാലക്ഷ്മി (സരസ്വതി)
ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ഭഗവതിയുടെ ആദിയിൽ അവതരിച്ച രൂപത്തെയാണ് സൂചിപ്പിക്കുന്നത് [4] ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു.[5]
നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു.
സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു. ദീപാവലി നാളിൽ ധനലക്ഷ്മിയെ വീടുകളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള പ്രത്യേക പൂജകൾ നടക്കാറുണ്ട്.
കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.
എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. കർഷകരുടെയും കാർഷിക വിളകളുടെയും ഭഗവതി. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി ദേവിക്ക് സമാനമായ സങ്കല്പമാണിത്.
മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. [6][7]
നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്.
സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.[8]
ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച, അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.
യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി.[9] ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.[10]
എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്. കോലാസുരനെ വധിച്ച ഭഗവതി. മഹിഷാസുരമർദിനി എന്നും വിളിക്കുന്നു.
വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി[11][12][13]
എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് ദുർഗ്ഗയ്ക്ക് തുല്യം ആയിട്ട് തന്നെ കണക്കാക്കപ്പെടുന്നു.
വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.
<ref>
ടാഗ്;
MKV2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.<ref>
ടാഗ്;
parashakthi temple2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.<ref>
ടാഗ്;
MKV3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.<ref>
ടാഗ്;
MKV4
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.<ref>
ടാഗ്;
MKV5
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.<ref>
ടാഗ്;
parashakthi temple3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.<ref>
ടാഗ്;
swami chidananda2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.<ref>
ടാഗ്;
MKV6
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.<ref>
ടാഗ്;
parashakthi temple4
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.