വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | അസങ്ക പ്രദീപ് ഗുരുസിൻഹ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കൊളംബോ | 16 സെപ്റ്റംബർ 1966|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം-കൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം-കൈ മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 32) | 7 നവംബർ 1985 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 18 സെപ്റ്റംബർ 1996 v സിംബാബ്‌വേ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 42) | 3 നവംബർ 1985 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 8 നവംബർ 1996 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Nondescripts Cricket Club | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 25 ഫെബ്രുവരി 2015 |
ദെശബംദു അസങ്ക പ്രദീപ് ഗുരുസിൻഹ (ജനനം 16 സെപ്റ്റംബർ 1966) ഒരു ശ്രീലങ്കൻ ഓസ്ട്രേലിയൻ സെയിൽസ് മാനേജറും മുൻ ക്രിക്കറ്റ് കളിക്കാരനുമാണ്[1]. 11 വർഷത്തെ തന്റെ അന്താരാഷ്ട്ര കരിയറിൽ ശ്രീലങ്കയ്ക്ക് വേണ്ടി 41 ടെസ്റ്റുകളും 147 ഏകദിനങ്ങളും കളിച്ചു. 1996 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ടീമിലെ ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. 1996 ലെ ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ചായ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ അരവിന്ദ ഡി സിൽവയുമായി ചേർന്ന് 125 റൺസിന്റെ കൂട്ടുകെട്ടിൽ പങ്കാളിയായി, ഫൈനലിൽ 65 റൺസായിരുന്നു അസങ്കയുടെ സംഭാവന. കൊളംബോയിലെ നളന്ദ കോളേജിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസമാക്കിയിരുന്നു[2] [3]. നിലവിൽ ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീമിന്റെ മാനേജരാണ്[4].
ഇപ്പോൾ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മാനേജരായും ടീം സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു[5].
ഗുരുസിൻഹയെ 19 ആം വയസ്സിൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് പരിഗണിച്ചു. രണ്ട് ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും അദ്ദേഹം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു. ക്രമേണ മൂന്നാം നമ്പർ ബാറ്റ്സ്മാനായി മാറിയ അദ്ദേഹം 33 ടെസ്റ്റുകളും 109 ഏകദിനങ്ങളും കളിച്ചു. ക്രിക്കിൻഫോയിലെ സൈമൺ വൈൽഡ് "ശ്രീലങ്കൻ ബാറ്റിംഗിന്റെ ആണിക്കല്ല്" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1996-ൽ വിരമിച്ചപ്പോൾ ശ്രീലങ്കയുടെ ക്യാപ്റ്റൻ അരവിന്ദ ഡി സിൽവ മാത്രമാണ് അദ്ദേഹത്തേക്കാൾ കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയിരുന്നത്. ഗുരുസിൻഹ ഏഴും അരവിന്ദ എട്ട് ടെസ്റ്റ് ശതകങ്ങളും പൂർത്തിയാക്കിയിരുന്നു.
1996-ലെ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ബാറ്റിംഗ് നിരയിലെ പ്രധാനികളിലൊന്നായിരുന്നു ഗുരുസിൻഹ. 1996-ലെ ലോകകപ്പിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീം സ്കോർകാർഡ് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
1985/86 ൽ കറാച്ചിയിൽ പാകിസ്താനെതിരെയാണ് അസങ്ക ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കയുടെ 32-ാമത്തെ ടെസ്റ്റ് ക്യാപ് ആണ് അസങ്ക. ആദ്യ ടെസ്റ്റിൽ രണ്ടിന്നിംഗ്സിലുമായി 29 റൺസ്സയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. ഈ കളിയിൽ പാക്സിഥാൻ പത്ത് വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്[6]. പാർട്ട് ടൈം ബൗളർ കൂടിയായിരുന്ന അദ്ദേഹം മൈക്ക് ആതർട്ടൺ, സുനിൽ ഗാവസ്കർ, ഡീൻ ജോൺസ്, സ്റ്റീവ് വോ, ഇൻസമാം ഉൽ ഹഖ് എന്നിവരുടേതടക്കം 20 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്[7]. 1996 സെപ്റ്റംബറിൽ സിംബാബ്‌വേയ്ക്കെതിരെ കൊളംബോയിൽ നടന്ന തന്റെ അവസാന ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം 88 റൺസ് നേടി. ഈ മത്സരത്തിൽ ശ്രീലങ്ക പത്ത് വിക്കറ്റിനാണ് വിജയിച്ചത്[8].
സെഡോൺ പാർക്കിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യത്തെ ശ്രീലങ്കൻ താരമാണ് അസങ്ക.
ലെവൽ 3 സർട്ടിഫൈഡ് ക്രിക്കറ്റ് കോച്ചായ അദ്ദേഹം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കൺസൾട്ടന്റ് റീജിയണൽ ക്രിക്കറ്റ് കോച്ചും ആയിരുന്നു[9]. 2017 ൽ ശ്രീലങ്കൻ ദേശീയ ടീമിന്റെ മാനേജർ ക്രിക്കറ്റായി ഗുരുസിൻഹയെ നിയമിച്ചു[10]. എന്നാൽ എല്ലാ ഫോർമാറ്റ് മത്സരങ്ങളിലും ഇന്ത്യയുമായി തുടർച്ചയായി പരാജയപ്പെട്ടതിനാൽ, മറ്റ് സെലക്ഷൻ കമ്മിറ്റി അംഗങ്ങളോടൊപ്പം ഗുരുസിംഹയും 29 ഓഗസ്റ്റ് 2017 രാജിവച്ചു[11]. എന്നാൽ ഈ രാജി ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിന്നില്ല. പുതിയ മൂന്ന് സെലക്ടർമാരേക്കൂടി ഉൾപ്പെടുത്തി 2017 സെപ്റ്റംബർ 19-ന് ഗുരുസിൻഹയെ വീണ്ടും സെലക്ടറായി നിയമിച്ചു. ഗുരുസിൻഹയോടേപ്പം ഗ്രെയിം ലാബ്രൂയ്, ജെറിൾ വൗട്ടേഴ്സ്, ജമിനി വിക്രമസിംഗെ, സജിത് ഫെർണാണ്ടോ എന്നിവരും സെലക്ഷൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു[12].
{{cite web}}
: CS1 maint: archived copy as title (link)