അസന്ധിമിത്ര | |
---|---|
അഗ്രമഹിഷി | |
ഭരണകാലം | c. 270 – c. 240 BCE |
ജനനം | 286 ക്രി.മു |
മരണം | 240 ക്രി.മു |
മരണസ്ഥലം | പാടലീപുത്രം, ഇന്ത്യ |
ജീവിതപങ്കാളി | അശോകൻ |
രാജകൊട്ടാരം | മൗര്യ സാമ്രാജ്യം |
മതവിശ്വാസം | ബുദ്ധമതം |
അശോകചക്രവർത്തിയുടെ പ്രധാന രാജ്ഞിയായിരുന്നു അസന്ധിമിത്ര(മരണം: ക്രി.മു. 240). ശ്രീലങ്കയിലെ ആദ്യകാല രാജാക്കന്മാരെക്കുറിച്ച് പ്രതിപാദിക്കുന്ന മഹാവംശ എന്ന കൃതിയിൽ ഇവരെ കുറിച്ച് വളരെ നല്ല രീതിയിലുള്ള പരാമർശങ്ങളുണ്ട്.[1].
ദില്ലിയിലെ വടക്ക് ഭാഗത്ത് കിഴക്കൻ ഹരിയാനയിൽ ഉണ്ടായിരുന്നു ഒരു ചെറിയ രാജ്യത്തിന്റെ രാജകുമാരിയായിരുന്നു അസന്ധിമിത്ര എന്ന് കരുതപ്പെടുന്നു. 80 അടി ഉയരവും 250 അടി വ്യാസമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അശോക സ്തൂപം, ഈഭാഗത്ത് അസന്ധ് എന്നു പേരായ ഒരു ചെറുപട്ടണത്തിൽ സ്ഥിതി ചെയ്യുന്നു എന്നത് ഈ വാദത്തിന് പിന്തുണ നൽകുന്നു[2]. ഒരു തികഞ്ഞ സുന്ദരിയായി.[3] വർണ്ണിക്കപ്പെട്ട ഈ രാജ്ഞിയുടെ കൈകാലുകളിലെ സന്ധികൾ മടക്കുകയോ നിവർത്തുകയോ ചെയ്യുമ്പോൾ മാത്രമേ അവ കാണപ്പെടുകയുള്ളൂ എന്നതിനാൽ അവൾ അസന്ധിമിത്ര എന്ന് വിളിക്കപ്പെട്ടു എന്നാണ് മഹാവംശത്തിൽ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും, ഈ പേരിന്റെ കൂടുതൽ ലളിതമായ വ്യാഖ്യാനം, നിസ്സംഗതയുടെ (അസന്ധി - detachment) സുഹൃത്ത് (മിത്ര - friend) എന്നതാണ്)[4].
രാജകുടുംബത്തിലെ അംഗമായിരുന്നതിനാൽ അശോക രാജകുമാരന് അനുയോജ്യമായ ഒരു ഭാര്യയായി അസന്ധിമിത്ര പരിഗണിക്കപ്പെട്ടു. ക്രി.മു. 270-ൽ അശോകചക്രവർത്തി അധികാരമേറ്റപ്പോൾ അസന്ധിമിത്രയെ ‘അഗ്രമഹിഷി’ എന്ന പദവി നൽകി ആദരിച്ചു. ക്രി.മു. 240-ൽ തന്റെ മരണംവരെ, മുപ്പതു വർഷക്കാലം അസന്ധിമിത്ര ആ പദവിയിൽ തുടർന്നു [5]. അശോകന്റെ രാജവംശത്തിൽ പിറന്ന ഏകഭാര്യയായിരുന്നു അസന്ധിമിത്ര അവർക്ക് വിശേഷ അധികാരങ്ങളുമുണ്ടായിരുന്നു [6]. അശോകന്റെ മറ്റ് ഭാര്യമാരായ ദേവി, കറുവാകി തുടങ്ങിയവർ യഥാക്രമം വിദിശ, കൗസാംബി എന്നിവിടങ്ങളിൽ താമസിച്ചപ്പോൾ തന്റെ ജീവിതകാലം മുഴുവൻ മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനമായ പാടലീപുത്രത്തിൽ ചക്രവർത്തിയുടെ കൂടെ കൊട്ടാരത്തിൽ തന്നെ കഴിഞ്ഞു.
അസന്ധിമിത്ര തികഞ്ഞ സംബുദ്ധ വിശ്വാസി ആയിരുന്നു. ബുദ്ധമത വിശ്വാസത്തിന്റെ പുരോഗതിക്കായി മഹാരാജാവ് അശോകന്റെ പ്രവർത്തനങ്ങൾക്ക് അവർ പൂർണ്ണപിന്തുണ നൽകി [7]. ചക്രവർത്തിയുടെ വിശ്വസ്തയായ ഒരു ഉപദേശകയും പ്രിയപ്പെട്ട റാണിയുമായിരുന്നു അവർ[7].
ക്രി.മു. 240-ൽ അസന്ധിമിത്ര അന്തരിച്ചു. അവർക്ക് കുട്ടികളുണ്ടായിരുന്നില്ല. അവരുടെ മരണത്തിൽ അശോകൻ വളരെയധിക ദുഃഖിച്ചിരുന്നു. അസന്ധിമിത്രയുടെ മരണത്തിന് ശേഷം നാല് വർഷങ്ങൾ കഴിഞ്ഞ് അശോകൻ തിശ്യരക്ഷയെ വിവാഹം കഴിച്ചു. തിശ്യരക്ഷ അസന്ധിമിത്രയുടെ തോഴി ആയിരുന്നുവെന്ന് അഭിപ്രായമുണ്ട്.
{{cite book}}
: CS1 maint: extra punctuation (link)