ഫിൻലാന്റ്റുകാരനായ ഇൻഡോളജിസ്റ്റും സിന്ധോളജിസ്റ്റുമാണ് അസ്കോ പർപോള. ഇംഗ്ലീഷ്: Asko Parpola (ജനനം 12 ജൂലൈ 1941[1]). ഹെൽസിങ്കി സർവ്വകലാശാലയിൽ ഇൻഡോളാജി വിഭാഗത്തിൽ പ്രൊഫസർ എമറിറ്റസ് ആണ് അദ്ദേഹം.
അക്കാഡീയൻ ഭാഷാ പണ്ഡിതൻ സിമോ പർപോളയുടെ സഹോദരനാണ് അസ്കോ. [2] കേരളത്തിലെ നമ്പൂതിരി പാരമ്പര്യത്തെക്കുറിച്ച് ഗ്രന്ഥം എഴുതിയിട്ടുള്ള മർജ്ജാത്താ പർപോളയാണ് ഭാര്യ[3]
അസ്കോ പർപോളയുടെ അഭിപ്രായപ്രകാരം ഇൻഡസ് ലിപികളും ഹരപ്പൻ ഭാഷയും ദ്രവിഡിയൻ ഭാഷാ കുടുംബത്തിൽ പെട്ടതാണ്. [4][5]
1960 മുതൽ 80 വരെ ഒരു ഫിന്നിഷ് സംഘത്തെ നയിച്ച പാർപോള കമ്പ്യൂട്ടർ വിശകലനം ഉപയോഗിച്ച് ലിഖിതങ്ങൾ അന്വേഷിക്കുന്നതിൽ 1960 മുതൽ 80 വരെ ഹെറാസും നോർസോവിന്റെയും സോവിയറ്റ് സംഘങ്ങളുമായി മത്സരിച്ചു. ആദി ദ്രവിഡിയൻ കൽപന പ്രകരം അവർ നിരവധി വിശകലങ്ങൾ മുന്നോട്ടുവച്ചു. ഇതിൽ ചിലത് ഹെറാസിൻടേയും നോറോസോവിൻടെയും കണ്ടുപിടുത്തങ്ങളുമായി ഒത്തുപോകുന്നവയായിരുന്നു. ഉദാഹരണത്തിന് മീൻ ചിഹ്നം ദ്രവിഡിയൻ ഭാഷയിലെ മീൻ എന്ന വാക്കുമായി ബന്ധപ്പെടുത്തിയത്. എന്നാൾ ഒട്ടുമിക്ക കണ്ടുപിടുത്തങ്ങളും അവരുമായി ഒത്തുപോയില്ല. 1994 വരെയുള്ള കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരണം അദ്ദേഹത്തിന്റെ പുസ്തകം 'ഡെസിഫെറിങ്ങ് ഇൻഡസ് സ്ക്രിപ്റ്റിൽ കൊടുത്തിരിക്കുന്നു. [6]
1994: Deciphering the Indus Script, Cambridge University Press, ISBN9780521430791
2015: The Roots of Hinduism: The Early Aryans and the Indus Civilization, Oxford University Press, ISBN978-0-19-022692-3
തിരഞ്ഞെടുത്ത ലേഖനങ്ങൾ
1988: The coming of the Aryans to Iran and India and the cultural and ethnic identity of the Dāsas, Studia Orientalia, Vol. 64, pp. 195–302. The Finnish Oriental Society.[7]
2008: Is the Indus script indeed not a writing system? In: Airāvati: Felicitation volume in honour of Iravatham Mahadevan: 111–31. VARALAARU.COM, Chennai.
↑Freeman, Rich; Parpola, Marjatta (April 2004). "Kerala Brahmins in Transition: A Study of a Namputiri Family". Journal of the American Oriental Society. 124 (2): 385. doi:10.2307/4132247. JSTOR4132247.