അസ്ക്ലെപിയാസ് സ്പെഷിയോസ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Gentianales
|
Genus: | Asclepias
|
Species: | A.speciosa
|
Binomial name | |
Asclepias speciosa |
അപ്പോസൈനേസീ (Apocynaceae- ഡോഗ്ബേൻ കുടുംബം) കുടുംബത്തിലെ പാൽനിറത്തിൽ വിഷമയമുള്ള കറ (latex) ഉള്ള ബഹുവർഷസസ്യമായ അസ്ക്ലെപിയാസ് സ്പെഷിയോസ (Asclepias speciosa) സാധാരണയായി ഷോവി മിൽക്ക് വീഡ് എന്ന് അറിയപ്പെടുന്നു.[1]ഈ സസ്യം വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ പകുതിയിൽ നിന്നുള്ള തദ്ദേശവാസിയാണ്.
അമേരിക്കൻനിവാസികൾ ഇത് കയർ, ബാസ്കെറ്റുകൾ, വലകൾ എന്നിവയുടെ നിർമ്മാണത്തിനായി ഇതിന്റെ നാരുകൾ ഉപയോഗിക്കുന്നു. [1]ഇതിന്റെ കറയ്ക്ക് ഔഷധ ഗുണങ്ങൾ ഉണ്ടെന്ന് ചില തദ്ദേശീയ അമേരിക്കക്കാർ വിശ്വസിച്ചിരുന്നുവെങ്കിലും മിക്ക മിൽക്ക് വീഡ് സ്പീഷീസുകളും വിഷമുള്ളതാണ്.[1]
അസ്ക്ലെപിയാസ് സ്പെഷിയോസ ഒരു പ്രത്യേക മൊണാർക്ക് ബട്ടർഫ്ലൈയുടെ ഭക്ഷണവും വാസസ്ഥലവുമാണ്. കൂടാതെ, സസ്യങ്ങൾ ഉത്പ്പാദിപ്പിക്കുന്ന ഫിനൈൽ അസെറ്റാൾഡിഹൈഡ്, സിയാൻന്തെഡോൺ മയോപിഫോർമിസ് എന്ന റെഡ് ബെൽറ്റെഡ് ക്ലിയർവിങ് നിശാശലഭത്തിനെ ആകർഷിക്കുന്നു.[2]