ഇമാം അൽ നസാഇ (214-303 AH) തയ്യാറാക്കിയ ഒരു ഹദീഥ് സമാഹാരമാണ് അസ്സുനൻ അൽ കുബ്റ (അറബി:سنن الكبرى)[1][2][3]. ഇതേ പേരിൽ ഇമാം ബൈഹഖിയുടെ ഒരു ഹദീഥ് സമാഹാരം കൂടി ഉണ്ട്.
ഇമാം നസാഇയുടെ ഹദീഥ് ശേഖരങ്ങളിലൊന്നായ സുനൻ അൽ കുബ്റ, സംഗ്രഹമായ സുനൻ അൽ നസാഇയെ അപേക്ഷിച്ച് ഏകദേശം ഇരട്ടി എണ്ണം ഹദീഥുകൾ ഉൾക്കൊള്ളുന്നതാണ്. 6000 ഹദീഥുകൾ സുനൻ അൽ നസാഇയിൽ ഉൾക്കൊള്ളുമ്പോൾ കുബ്റയിൽ 12000 ഹദീഥുകൾ ഉണ്ട്[4]. സിഹഹുസ്സിത്തയിലെ ബുഖാരി, മുസ്‌ലിം എന്നിവ കഴിഞ്ഞാൽ പ്രാമാണികതയിൽ അടുത്ത് നിൽക്കുന്നതായി പല ഹദീഥ് പണ്ഡിതരും സുനൻ അൽ കുബ്റയുടെ സംഗ്രഹമായ സുനൻ അൽ നസാഇയെ പരിഗണിക്കുന്നു[1][5].