അഹ്‌മദ് സയ്‌നി ദഹ്‌ലാൻ أحمد زَيْني دَحْلان | |
---|---|
മതം | ഇസ്‌ലാം |
Personal | |
ജനനം | 1816 മക്ക, ഈജിപ്ത് എയലെറ്റ് ഓട്ടോമൻ സാമ്രാജ്യം |
മരണം | 1886 (വയസ്സ് 69–70) മദീന, ഹിജാസ് വിലായത്, ഓട്ടോമൻ സാമ്രാജ്യം |
Senior posting | |
Title | ശൈഖ് അൽ ഇസ്‌ലാം[1] |
പത്തൊമ്പതാം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ ഹിജാസ് പ്രവിശ്യയിൽ ജീവിച്ചിരുന്ന പ്രമുഖ ചരിത്രകാരനും, ഇസ്‌ലാമിക പണ്ഡിതനും, സൂഫി വര്യനുമായിരുന്നു അഹ്‌മദ് സൈനി ദഹ്‌ലാൻ. ഓട്ടോമൻ സാമ്രാജ്യത്തിൻറെ ശൈഖ് അൽ ഇസ്‌ലാം എന്ന അത്യുന്നത മത കാര്യ മേധാവിയും, ഗ്രാൻഡ് മുഫ്തിയും, ശാഫിഈ കർമ്മ ശാസ്ത്രത്തിലെ അത്യുന്നത പണ്ഡിത വിദഗ്ദ്ധനും, ഇരു ഹറമുകൾ എന്ന പുണ്യഭവനങ്ങളുടെ ആരാധന നേതൃത്വവും വഹിച്ച അതുല്യ പണ്ഢിത പ്രതിഭയും, ഖാദിരിയ്യ ത്വരീഖത്തിലെ ആധ്യാത്മികനുമായിരുന്നു ഇദ്ദേഹം. [2][3][4] [5] കാവ്യ രചന, അൾജിബ്ര, ഗോളശാസ്ത്രം തുടങ്ങി അനവധി മേഖലകളിൽ ഒരു പോലെ പ്രശോഭിച്ച സകല കാലാവല്ലഭനായും ദഹ്‌ലാൻ വിശേഷിപ്പിക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ പിറവിയെടുത്ത വഹാബിയൻ ചിന്താഗതികൾക്കെതിരെ അതിശക്തമായി നിലകൊണ്ട ഇസ്‌ലാമിക പണ്ഡിതനാണു ഇദ്ദേഹം , ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ ബ്രിട്ടീഷ് സഹായത്തോടെ യുദ്ധം നയിച്ച വഹാബികൾക്കെതിരെ രംഗത്തിറങ്ങിയ അഹ്‌മദ് ദഹ്‌ലാൻ അവർ നടത്തിയ കൂട്ട കൊലകളെ അതി ശക്തമായി വിമർശിച്ചു നിലയുറപ്പിച്ചു. ഇദ്ദേഹത്തിന്റെ ശിഷ്യൻമാരിൽപെട്ട മക്ക ഭരിച്ചിരുന്ന ശരീഫ് ഹുസൈൻ ബിൻ അലിയുടെ നേതൃത്വത്തിലാണ് ബ്രിട്ടീഷ് സഹായത്തോടെ ഉസ്മാനി ഖിലാഫത്തിനെതിരെ മക്കയിൽ വിപ്ലവം നടന്നത്. വഹാബികൾ അതിനെ പിന്തുണച്ചിരുന്നില്ല.
സൈനി ദഹലാൻറെ ശിഷ്യനും മക്കയിലെ രാജാവുമായ ഹുസൈൻ ബിൻ അലി യും ബ്രിട്ടീഷ് പട്ടാളമേതാവി മക് മഹോനുമായി നടത്തിയ കത്തിടപാടുകളുടെ ഫലമായി T.E.Lorance എന്ന ബ്രിട്ടീഷ് ചാരന്റെ സഹായത്തോടെ ഹുസൈൻ ബിൻ അലിയുടെ പട്ടാളം മക്കയിലെ ഉസ്മാനി സൈന്യത്തെ ആക്രമിച്ചു തോൽപ്പിച്ചു. Ref :The great Arab revolt.
കടുത്ത സൂഫി പക്ഷപാതി ആയിരുന്ന സൈനി ദഹലാൻ അന്ധവിശ്വാസങ്ങളെ എതിർത്തിരുന്ന ഇബ്നു വഹാബും അദ്ദേഹത്തിൻറെ ആശയവും മാർഗ്ഗ ഭ്രംശനം സംഭവിച്ചതാണെന്ന വിധിയെഴുത്തും നടത്തി. [6]
ഹിജ്‌റ 1231 or 1232 (AD 1816- 1817) മക്കയിൽ ജനനം.[7] പ്രധാന ഗുരുനാഥൻ സുപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതൻ അഹ്‌മദ് അൽ മർസൂഖി അൽ മാലിക്കി. (അറബി: أحمد المرزوقي المالكي المكي).[8]
ഹുസൈൻ ബിൻ അലി, ഇമാം അഹ്‌മദ് റസാ ഖാൻ [9] ഖലീൽ അഹ്‌മദ് സഹ്‌റാൻപുരി ,[10] ശൈഖ് മുസ്തഫ വലിയുള്ള, ഉസ്മാൻ ബിൻ യഹ്‌യ, അർസയ്യി ത്വാവിൽ അൽ ബന്താനി , മുഹമ്മദ് അംറുള്ള, അഹ്‌മദ് ബിൻ ഹസ്സൻ അൽ അത്താസ് തുടങ്ങിയ അതി പ്രശസ്തരടക്കം ബൃഹത്തായ ശിഷ്യ സമ്പത്തിനുടമയാണ് സൈനി ദഹ്‌ലാൻ .[11] ഔക്കോയ മുസ്ലിയാർ, ഖാസി അബൂബക്കർ കുഞ്ഞി, ആലി മുസ്ലിയാർ എന്നിവർ മലയാളി ശിഷ്യഗണങ്ങളിൽ പ്രമുഖരാണ്.
ചരിത്രം, മതം, കർമശാസ്ത്രം, ഗണിതം തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള നിരവധി അമൂല്യ രചനകൾക്കുടമയാണ് സെയ്നി ദഹ്‌ലാൻ, ഇദ്ദേഹത്തിൻറെ കൃതികളിൽ ഏറ്റവും പ്രാധ്യാന്യം ഫിത്‌നത്തുൽ വഹാബിയ്യഃ എന്ന ചരിത്ര ഗ്രന്ഥമാണ്. ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ ബ്രിട്ടീഷ് - സയണിസ്റ്റ് തന്ത്രങ്ങളെയും തുടർന്ന് ഉയർന്നു വന്ന സലഫി പ്രത്യയശാസ്ത്രത്തെയും, സ്ഥാപകനെയും , അവരുടെ ചെയ്തികളെയും, കൂട്ടക്കൊലകളെയും അനാവരണം ചെയ്യുന്ന ബൃഹത് ഗ്രന്ഥമാണിത്. സലഫി ആശയത്തെ മതപരമായി ഖണ്ഡിക്കുന്ന അൽ ദുർറ അൽ സനിയ്യ ഫീ അൽ റദ്ദ് അലാ അൽ വഹാബിയ്യഃ എന്ന ഗ്രന്ഥവും പ്രസിദ്ധമാണ് .[12] ഹിജ്‌റ 1304-(1886) -ൽ മദീനയിൽ വെച്ച് മരണം [13]
{{cite book}}
: |website=
ignored (help)CS1 maint: unrecognized language (link)