അൻവർ റഷീദ് | |
---|---|
പ്രമാണം:Anwar Rasheed.JPG | |
ജനനം | |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ് |
സജീവ കാലം | 2002–മുതൽ |
പുരസ്കാരങ്ങൾ | കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് 2009 'ബ്രിഡ്ജ്-കേരള കഫേ'യ്ക്കുള്ള പ്രത്യേക ജൂറി അവാർഡ്. |
ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് അൻവർ റഷീദ്. 2005-ൽ മമ്മൂട്ടി അഭിനയിച്ച രാജമാണിക്യം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. മമ്മൂട്ടി നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2007-ൽ ഛോട്ടാ മുംബൈ എന്ന ചിത്രം അൻവർ റഷീദ് സംവിധാനം ചെയ്യുകയുണ്ടായി. മോഹൻലാൽ നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. മമ്മൂട്ടി നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം അണ്ണൻ തമ്പിയും (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.
രഞ്ജിത്തിന്റെ കീഴിൽ പത്ത് സംവിധായകർ അണിനിരന്ന് പത്ത് കഥകൾ ഉള്ള കേരള കഫേ (2009) എന്ന ചിത്രത്തിൽ ബ്രിഡ്ജ് ,[2] ദുൽഖർ സൽമാൻ നായകനായി 2012-ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.
വർഷം | ചിത്രം | ഭാഗം | കുറിപ്പ് |
---|---|---|---|
2005 | രാജമാണിക്യം | സംവിധായകൻ | |
2007 | ഛോട്ടാ മുംബൈ | സംവിധായകൻ | |
2008 | അണ്ണൻ തമ്പി | സംവിധായകൻ | |
2009 | കേരള കഫെ - ബ്രിഡ്ജ് | സംവിധായകൻ | |
2012 | ഉസ്താദ് ഹോട്ടൽ | സംവിധായകൻ | |
2013 | അഞ്ചു സുന്ദരികൾ - (ആമി) | സംവിധായകൻ | |
2014 | ബാംഗ്ളൂർ ഡേയ്സ് | നിർമ്മാതാവ് | |
2015 | പ്രേമം | നിർമ്മാതാവ് | |
2019 | ട്രാൻസ് | സംവിധായകൻ |
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]