സ്വവർഗപ്രണയി, സ്വവർഗപ്രണയിനി എന്നിവരുടെ മനുഷ്യാവകാശവും സെർബിയൻ സംസ്കാരവും പ്രമാണീകരിക്കുന്ന ആദ്യത്തെ ഗ്രൂപ്പാണ് അർക്കാഡിജ. ഇത് 1991 ജനുവരി 13 ന് സ്ഥാപിതമാകുകയും 1994-ൽ ബെൽഗ്രേഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സ്വവർഗലൈംഗികതയെ വിവേചനവൽക്കരിക്കുന്നതിനായി മാധ്യമങ്ങളെ സ്വാധീനിക്കുകയായിരുന്നു സംഘടനയുടെ അടിസ്ഥാന പ്രവർത്തനം. കൂടാതെ, പൊതു സംസ്ഥാന സ്ഥാപനങ്ങളിലെ സ്വവർഗാനുരാഗികൾക്കും സ്വവർഗപ്രണയിനിമാർക്കും എതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിൽ അംഗങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.[1]
1990 ഒക്ടോബറിൽ സെർബിയയിൽ നിന്നുള്ള എൽജിബിടി പ്രവർത്തകരുമായി സംഘാടകർ ലുബ്ലിയാനയിൽ നിന്നുള്ള ഗേ-ലെസ്ബിയൻ പിങ്ക് ക്ലബ് സംരംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. മോസ്കോ ഹോട്ടലിൽ വെച്ച്, ലെപ മ്ലാഡ്‌ജെനോവിക്, ഡെജാൻ നെബ്രിജിക്, ബോറിസ് ലൈലർ, മറ്റ് പ്രശസ്ത പ്രവർത്തകർ എന്നിവരുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച നടത്തിയത്. ഒരു പേര് തിരഞ്ഞെടുക്കുമ്പോൾ, ബോറിസ് ലിലേര "സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നാട്", എന്നർത്ഥത്തിൽ അർക്കാദിജയെ നിർദ്ദേശിച്ചു. അതൊരു പ്രിയപ്പെട്ട നിർദ്ദേശമായിരുന്നു. ഫ്രാൻസിൽ, ഇരുപതാം നൂറ്റാണ്ടിൽ, അതേ പേരിൽ ഒരു എൽജിബിടി മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇത് പേര് തിരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു കാരണവുമായിരുന്നു.
ഇതിന് സ്ഥാപനമോ സാമ്പത്തികമോ ഇല്ലാത്തതിനാൽ, പ്രധാനമായും സ്വതന്ത്രമാധ്യമങ്ങളായ B92, Republika, Vreme, Radio Pančevo, അതുപോലെ ഡെജാൻ നെബ്രിജിക് സ്ഥാപിച്ച പസഫിക് പോലുള്ള വിവിധ മാസികകളിലും വനിതാ സമാധാന പ്രസിദ്ധീകരണങ്ങളായ വിമൻ ഇൻ ബ്ലാക്ക് ഗ്രൂപ്പിലും ലെസ്ബിയൻമാരുടെയും സ്വവർഗ്ഗാനുരാഗികളുടെയും അവകാശങ്ങൾക്കായി സ്വാധീനിക്കുക എന്നതാണ് ആക്ടിവിസ്റ്റുകൾ ചെയ്തുവരുന്നത്.
1991 ജൂൺ 27 ന് അർക്കാഡിജ യൂത്ത് ഹൗസിന്റെ വേദിയിൽ "അഭിമാന ദിനം" എന്ന് പരസ്യമായി അടയാളപ്പെടുത്തി. സ്വവർഗ്ഗാനുരാഗികളെയും ലെസ്ബിയൻ ആക്ടിവിസത്തെയും സംസ്കാരത്തെയും കലയെയും കുറിച്ച് നിരവധി പ്രവർത്തകരും കലാ സൈദ്ധാന്തികരും സംസാരിച്ചു. അടുത്ത വർഷം, ഫിലോസഫി ഫാക്കൽറ്റിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ ഒരു ശാഖ സംഘടിപ്പിക്കാൻ അർക്കാദിജ ശ്രമിച്ചു. എന്നാൽ ദൈവശാസ്ത്ര വിദ്യാർത്ഥികൾ സദസ്സിനെയും പങ്കെടുക്കുന്നവരെയും ഹാളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. ജൂൺ 27 മുതൽ അർക്കാഡിജ പൊതുജനങ്ങൾക്കായി സ്വീകരിച്ചിരുന്ന നിലപാടുകളും പ്രവർത്തനമേഖലകളും നിർത്തലാക്കി.[2]
ആദ്യ രണ്ട് വർഷങ്ങളിൽ, ഗ്രൂപ്പിലെ അംഗങ്ങൾ അന്താരാഷ്ട്ര സമ്മേളനങ്ങൾ സന്ദർശിക്കുകയും പിന്തുണ തേടുകയും അർക്കാഡിജയുടെ ചട്ടം തയ്യാറാക്കുകയും ചെയ്തു. വിവേചനവും അക്രമവും കുറയ്ക്കൽ, ഭിന്നലിംഗ സമ്മതത്തോടെയുള്ള സ്വവർഗാനുരാഗത്തിന്റെ തുല്യത, വിവേചനവൽക്കരണം, സ്വവർഗലൈംഗികതയെ ഒരു രോഗമായി കണക്കാക്കുന്നതിനുള്ള അന്ത്യം, സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള അസോസിയേഷന്റെ ലക്ഷ്യങ്ങൾ ഈ ചട്ടം വ്യക്തമാക്കുന്നു. സ്വവർഗലൈംഗികതയും ബൈസെക്ഷ്വാലിറ്റിയും സാധാരണ ലൈംഗിക മുൻഗണനകൾ, സമൂഹത്തിൽ പുരുഷാആധിപത്യത്തിന്റെ അവസാനം, കുടുംബ നിയമനിർമ്മാണ പരിഷ്കരണം തുടങ്ങിയവയായിരുന്നു പ്രധാന്യമായും ലക്ഷ്യമിട്ടിരുന്നത്.
ഈ കാലയളവിൽ, യുഗോസ്ലാവിയയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഗ്രൂപ്പിലെ അംഗങ്ങൾ യുദ്ധവിരുദ്ധ ആക്ടിവിസത്തിൽ ഏർപ്പെടുകയും ഇത് സ്വവർഗ്ഗാനുരാഗാവകാശങ്ങളെക്കുറിച്ചുള്ള വികസനവും കൂടുതൽ ആസൂത്രണവും മന്ദഗതിയിലാക്കി. അർക്കാഡിജയ്ക്ക് ദേശീയ സംഭവവിവരണമുണ്ടാകരുതെന്നും പക്ഷഭേദം കാണിക്കാത്ത എല്ലാ ഗ്രൂപ്പുകളുടെയും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും തീരുമാനമെടുത്തു.
ആരംഭിച്ച് നാല് വർഷത്തിന് ശേഷം 1994-ൽ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് സംഘടനയുടെ ഇരിപ്പിടമായി തിരഞ്ഞെടുക്കപ്പെട്ടു.[3]1995-ൽ ഗ്രൂപ്പിൽ സജീവമായി പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. വനിതാ പ്രസ്ഥാനത്തിന്റെ പ്രതിനിധികൾ അർക്കാഡിജയിൽ നിന്ന് സ്വതന്ത്രരാകാൻ തീരുമാനിച്ചു. അവർ സ്വയം സംഘടിതരായി. ലിൽജാന സിവ്കോവിക്കും ജെലീന ലാബ്രിസും ലാബ്രിസ് എന്ന പേരിൽ ഒരു പുതിയ സംഘടന ആരംഭിച്ചു. അത് 2000-ൽ രജിസ്റ്റർ ചെയ്തു.[4]