അർജ്ജുൻ റെഡ്ഡി | |
---|---|
![]() Theatrical release poster | |
സംവിധാനം | സന്ദീപ് വങ്ക |
നിർമ്മാണം | പ്രണയ് റെഡ്ഡി വങ്ക |
രചന | സന്ദീപ് വങ്ക |
അഭിനേതാക്കൾ | വിജയ് ദേവരകൊണ്ട ശാലിനി പാണ്ഡെ |
സംഗീതം | സൗണ്ട് ട്രാക്ക്: രാധൻ സ്കോർ: ഹർഷവർദ്ധൻ രമേശ്വർ |
ഛായാഗ്രഹണം | രാജു തോട്ട |
ചിത്രസംയോജനം | ശശാങ്ക് മലി |
സ്റ്റുഡിയോ | ഭദ്രകാളി പിക്ചർസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുങ്ക് |
സമയദൈർഘ്യം | 186 മിനിറ്റുകൾ |
ആകെ | ₹51 കോടി |
സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് ഭാഷാ ചിത്രമാണ് അർജ്ജുൻ റെഡ്ഡി. വിജയ് ദേവരകൊണ്ടയും ഷാലിനി പാണ്ഡെയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. രാഹുൽ രാമകൃഷ്ണ, ജിയ ശർമ്മ, സഞ്ജയ് സ്വരൂപി, ഗോപിനാഥ് ഭട്ട്, കമൽ കാമരാജ്, കാഞ്ചന എന്നിവരും അഭിനയിക്കുന്നുണ്ട് . കോപത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത അമിത മദ്യപാനിയായ അർജ്ജുൻ റെഡ്ഡി ദേശ്മുഖിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴിൽ ആദിത്യ വർമയെന്നും കബീർ സിങ്ങായി ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്.[1] പ്രണയ് റെഡ്ഡി വാങ്ക കമ്പനിയുടെ ഭദ്രകാളി പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.
മംഗലാപുരം സെന്റ് മേരീസ് മെഡിക്കൽ കോളെജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അർജ്ജുൻ റെഡ്ഡി. അർജ്ജുനന്റെ ആക്രമണാത്മക സ്വഭാവം കാരണം ജൂനിയേർസിന്റെ ഇടയിൽ വഴക്കാളി എന്ന മതിപ്പുണ്ട്. ഒന്നാം വർഷ വിദ്യാർത്ഥിയായ പ്രീതി ഷെട്ടിയുമായി കണ്ടുമുട്ടുകയും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.[1][2]
അർജുൻ റെഡ്ഡിയിൽ ഏഴു ഗാനങ്ങള്ളത്. രഥൻ ഗാനങ്ങൾ കമ്പോസ് ചെയ്തിരിക്കുന്നു.
Track-List | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "ദൂരം" | നികിത ഗാന്ധി | 03:01 | |||||||
2. | "ടെലിസ്നെ നാ നുവാവി" | എൽ വി രേവന്ത് | 04:09 | |||||||
3. | "എമിറെമിട്ടോ" | അല്ഫോൻസ് ജോസഫ് | 03:21 | |||||||
4. | "മധുരം" | സമീറ ഭരത്വാജ് | 05:40 | |||||||
5. | "മാരി മാരി" | ഗൌതമി | 02:54 | |||||||
6. | "ഊപിരി ആകുത്തുന്നഡയ്" | എൽ വി രേവന്ത് | 04:05 | |||||||
7. | "ഗുണ്ടേലോന" | സാവേജിയ | 03:55 | |||||||
ആകെ ദൈർഘ്യം: |
28:05 |
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ അർജ്ജുൻ റെഡ്ഡിക്ക് 'എ' സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. 2017 ഓഗസ്റ്റ് 25 ന് അർജ്ജുൻ റെഡ്ഡി ലോകവ്യാപകമായി പുറത്തിറങ്ങി[3].