എയ്ഡ്സ് പകർച്ചവ്യാധിയുടെ ശൈശവാവസ്ഥയിൽ, ലോസ് ഏഞ്ചൽസിലെ ഒരു യുവ രോഗിയിൽ കപ്പോസിസ് സാർകോമ ഉണ്ടെന്ന് കണ്ടെത്തിയ ആദ്യത്തെ ഡോക്ടർമാരിൽ ഒരാളായിരുന്നു ക്ലീൻ. [2]
യുസിഎൽഎ ഡേവിഡ് ജെഫെൻ സ്കൂൾ ഓഫ് മെഡിസിനിൽ, പ്രതിഫലം വാങ്ങാതെ പ്രവർത്തിച്ചിരുന്ന ഒരു ഡെർമറ്റോളജി പ്രൊഫസർ ആയിരുന്നു ക്ലീൻ. [3]
കുറിപ്പടി മരുന്നുകൾ , വിഷവസ്തുക്കൾ, ആർട്ടെഫിൽ ഉൾപ്പെടെയുള്ള ചില സിന്തറ്റിക് ഡെർമൽ ഫില്ലറുകൾ എന്നിവയുടെ ദുരുപയോഗത്തെക്കുറിച്ച് ക്ലീൻ പരസ്യമായി വിമർശിച്ചിരുന്നു. [4][5][6] എഫ്ഡിഎയുടെ ഉപദേഷ്ടാവായി ക്ലീനെ തിരഞ്ഞെടുതിരുന്നു. [7]
അമേരിക്കൻ ഗായകൻ മൈക്കൽ ജാക്സന്റെ സ്വകാര്യ ഡെർമറ്റോളജിസ്റ്റായി അദ്ദേഹത്തിന്റെ മരണംവരെ സേവനമനുഷ്ഠിചിട്ടുണ്ട്.[8]
2015 ഒക്ടോബർ 22 ന് തന്റെ 70 ആം വയസ്സിൽ കാലിഫോർണിയയിലെ റാഞ്ചോ മിറേജിലെ ഐസൻഹോവർ മെഡിക്കൽ സെന്ററിൽ വച്ച് അദ്ദേഹം അന്തരിച്ചു. [9]
1985 ഓഗസ്റ്റിൽ ക്ലൈൻ ലോസ് ഏഞ്ചൽസ് അടിസ്ഥാനമാക്കിയുള്ള നാഷണൽ എയ്ഡ്സ് റിസർച്ച് ഫൗണ്ടേഷന്റെ (NARF) ബോർഡിൽ ചേർന്നു. ഒരു മാസത്തിനുശേഷം, ഈ ഫൗണ്ടേഷൻ ന്യൂയോർക്ക് ആസ്ഥാനമായുള്ള എയ്ഡ്സ് മെഡിക്കൽ അസോസിയേഷനുമായി ലയിച്ചു, ഇപ്പോൾ സംയുക്തമായി അറിയപ്പെടുന്ന ആംഫർ, ദി ഫൗണ്ടേഷൻ ഫോർ എയ്ഡ്സ് റിസർച്ച് ആണിത്. [10][11]