അൽ ദാരിമി

അബൂമുഹമ്മദ് അബ്ദുല്ലാഹ് അൽ ദാരിമി
ابومحمد عبدالله بن عبدالرحمن الدارمي
മതംഇസ്‌ലാം
Personal
ജനനം181 ഹിജ്‌രി. (797 CE)
സമർഖണ്ഡ്, ഉസ്ബെകിസ്താൻ
മരണം255 ഹിജ്‌രി. (869 CE)
മസ്കറ്റ്, ഒമാൻ

സിഹാഹുസ്സിത്തയിൽ പെട്ട സുനൻ അൽ ദാരിമി[1] എന്ന ഹദീഥ് സമാഹാരത്തിന്റെ കർത്താവായ പ്രശസ്തനായ ഇസ്‌ലാമികപണ്ഡിതനായിരുന്നു[2] അൽ-ദാരിമി എന്നറിയപ്പെട്ട അബൂമുഹമ്മദ് അബ്ദുല്ലാഹ് ബിൻ അബ്ദുറഹ്‌മാൻ അൽ ദാരിമി( അറബി: الدارمي ) (181 AH – 255 AH/ 869 CE). ഇമാം തമീമി[3], ഇമാം ദാരിമി എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടു വന്നു.

ജീവചരിത്രം

[തിരുത്തുക]

ഹിജ്റവർഷം 181 (797CE) -ലാണ് അബൂമുഹമ്മദ് അബ്ദുല്ലായുടെ ജനനം[4]. സമർഖന്ദിൽ അറബ്-പേർഷ്യൻ പാരമ്പര്യമുള്ള കുടുംബത്തിലാണ് ദാരിമി വളർന്നത്[5]. ബനൂതമീം[6] ഗോത്രത്തിന്റെ ഭാഗമായിരുന്ന ബനൂ ദാരിം ആയിരുന്നു കുടുംബം. യസീദ് ഇബ്ൻ ഹാറൂൻ, അബ്ദുല്ലാഹ് ഇബ്ൻ ഔൻ എന്നിവരിൽ നിന്നെല്ലാം ഹദീഥുകൾ സ്വീകരിച്ചിരുന്ന ദാരിമിയിൽ നിന്ന് പ്രശസ്ത ഹദീഥ് പണ്ഡിതരായ ഇമാം മുസ്‌ലിം, അബൂദാവൂദ്, തിർമുദി എന്നിവരെല്ലാം ഹദീഥുകൾ സ്വീകരിച്ചിരുന്നു. രചനകൾ

  • സുനൻ അൽ ദാരിമി - ഹദീഥ് സമാഹാരം.
  • തഫ്‌സിർ അൽ ദാരിമി (അൽ ദഹബി ഈ ഗ്രന്ഥത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും ഇന്ന് ലഭ്യമല്ല) [7]
  • അൽ-ജാമിഅ (ഖതീബ് അൽ ബാഗ്ദാദി ഈ ഗ്രന്ഥത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും ഇന്ന് ലഭ്യമല്ല)[8]
  • അർറദ്ദ് അലാ അൽ ജഹ്‌മിയ

അവലംബം

[തിരുത്തുക]
  1. Studia Orientalia (in ഇംഗ്ലീഷ്). The Society. 2006. ISBN 978-951-9380-66-7.
  2. Brown, Jonathan A. C. (2012-12-01). "al-Dārimī". Encyclopaedia of Islam, THREE (in ഇംഗ്ലീഷ്).
  3. (Al Ansaab – Volume 1 – Page 478)
  4. (Tahzibul Kamaal – Volume 15 – Page 216)
  5. Frye, Richard N., ed. (1975). "The science of Hadith". The Cambridge History of Iran, Volume 4: From the Arab Invasion to the Saljuqs. Cambridge: Cambridge University Press. p. 471. ISBN 0-521-20093-8. Besides the authors of the six canonical collections there were two other outstanding scholars of hadith of Persian background who are especially worthy of note: *Abd-Allah b. 'Abd al-Rahman al-Samarqandi, known as Darimi, the author of the Sunan of Darimi (...)
  6. (Lubbul Lubaab – Volume 1 – Page 308)
  7. (Sir A'lam al-Nubala - Volume 12 - Page 228)
  8. (Ta'rikh al-Baghdad - Volume 10 - Page 29)