ബൾഗേറിയൻ നോവലിസ്റ്റും കോളമിസ്റ്റും(വർത്തമാനപത്രത്തിൽ പംക്തിയെഴുതുന്നയാൾ) മനശാസ്ത്രജ്ഞയുമാണ് അൽബെന സ്റ്റാമ്പോലോവ (English: Albena Stambolova (Bulgarian: Албена Стамболова). എവരിതിങ് ഹാപ്പൻസ് അസ് ഇറ്റ് ഡസ് എന്ന നോവൽ പുറത്തിറങ്ങിയതോടെയാണ് അൽബെന പ്രശസ്തയായത്.[1][2]
1957ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് ഫ്രഞ്ച് ഭാഷയിൽ ബിരുദം നേടി. 1990കളിൽ പാരിസിൽ താമസമാക്കി. പാരിസ് ഡിഡെറോട് സർവ്വകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദം നേടി., ഡൗഫിൻ സർവ്വകലാശാല, പാരിസ് സർവ്വകലാശാലയായ ന്യൂ സർബോണെ സർവ്വകലാശാല എന്നിവകളിലും പഠനം നടത്തി. ഇപ്പോൾ ബൾഗേറിയയിൽ മനോരോഗചികിത്സകയായി പ്രവർത്തിക്കുന്നു.[1]
അൽബെനയുടെ 2002ൽ പുറത്തിറങ്ങിയ Това е както става ( Everything Happens as it Does) നോവൽ നിരൂപകരുടെ ഊഷ്മളമായ പ്രശംസയ്ക്ക്പാത്രമായി[3] 2003ൽ പുറത്തിറങ്ങിയ ഹിപ് ഹോപ് സ്റ്റാർസ്, 2007ൽ പ്രസിദ്ധീകരിച്ച An Adventure to Pass the Time എന്നിവയും ഏറെ ചർച്ചചെയ്യപ്പെട്ടു.
{{cite web}}
: CS1 maint: unrecognized language (link)