Personal information | |||
---|---|---|---|
Born |
Verowal, Punjab, India | 2 ഡിസംബർ 1994||
Playing position | Forward | ||
Youth career | |||
Guru Angad Dev Sports Club | |||
PAU Hockey Academy | |||
Surjit Hockey Academy | |||
Senior career | |||
Years | Team | Apps | (Gls) |
2013–2015 | Delhi Waveriders | ||
2016– | Uttar Pradesh Wizards | 1 | (1) |
National team | |||
2013– | India |
ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെ ഒരു പ്രധാന കളിക്കാരനാണ് ആകാശ്ദീപ് സിങ്. ഹോക്കി ഇന്ത്യ ലീഗിൽ ഉത്തർപ്രദേശ് വിസാഡ്‌സിന്റെ ഫോർവേഡ് കളിക്കാരനാണ് ഇദ്ദേഹം.
പഞ്ചാബിലെ വെറോവത്ത് ഗ്രാമത്തിൽ 1994 ഡിസംബർ രണ്ടിന് ജനിച്ചു. സെക്കണ്ടറി സ്‌കൂൾ പഠന കാലം മുതൽ ഹോക്കിയിൽ സജീവമായി. പിന്നീട് ഗുരു അങ്കദ് ദേവ് സ്‌പോർട്‌സ് ക്ലബ്ബിൽ ചേർന്നു. 2006ൽ ലൂധിയാനയിലെ പിഎയു ഹോക്കി അക്കാദമിയിലും 2013ൽ ജലന്ധറില സുർജിത് ഹോക്കി അക്കാദമിയിലും ചേർന്ന് പരിശീലനം നേടി.[1] 2013 മുതൽ 2015വരെ ഹോക്കി ഇന്ത്യ ലീഗിൽ കളിക്കാനായി ഡൽഹി വേവ്‌റൈഡേർസ് ഇദ്ദേഹത്തെ ലേലത്തിൽ എടുത്തു. മൂന്ന് സീസണിന് ശേഷം 2016ൽ ഉത്തർപ്രദേശ് വിസാഡ്‌സ് 84,000 അമേരിക്കൻ ഡോളറിന് ലേലത്തിൽ എടുത്തു.[2]
യൂത്ത് ഇന്ത്യ ഹോക്കിയുടെ ക്യാപ്റ്റനും ഇന്ത്യൻ ദേശീയ പുരുഷ ഹോക്കി ടീം അംഗവുമാണ്.[1] 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു ആകാശ്ദീപ് സിങ്. റിയോ ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാനഡക്കെതിരെ ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത് ആകാശ് ദീപ് സിങ്ങായിരുന്നു. മത്സരത്തിന്റെ 33ാം മിനിട്ടിൽ ആദ്യം ഗോളടിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചു. മത്സരത്തിൽ ഇരുടീമും രണ്ടും ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.