ആഞ്ജലീന ദേശീയ വനം | |
---|---|
Location | Texas, USA |
Nearest city | Lufkin, TX |
Coordinates | 31°16′07″N 94°24′43″W / 31.26861°N 94.41194°W |
Area | 153,180 ഏക്കർ (619.9 കി.m2)[1] |
Established | October 13, 1936[2] |
Governing body | U.S. Forest Service |
Website | National Forests in Texas |
ആഞ്ജലീന ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസിലെ പൈനി വുഡ്സ് മേഖലയിൽ സ്ഥിതി ചെയ്യുന്ന നാലു ദേശീയ വനങ്ങളിൽ ഒന്നാണ്. 153,180 ഏക്കർ (619.9 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഏഞ്ചലീന ദേശീയ വനം കിഴക്കൻ ടെക്സാസിൽ സാൻ അഗസ്റ്റിൻ, ആഞ്ജലീന, ജാസ്പർ, നകോഗ്ഡോച്ചസ് എന്നീ കൗണ്ടികളുടെ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്നു. ടെക്സസിലെ ലുഫ്കിനിലുള്ള ഫോറസ്റ്റ് സർവീസ് ഓഫീസുകളിൽ നിന്ന് ടെക്സസിലെ മറ്റ് മൂന്ന് ദേശീയവനങ്ങളുമായിച്ചേർന്ന് (ഡേവി ക്രോക്കറ്റ്, സാബിൻ, സാം ഹ്യൂസ്റ്റൺ) ഇത് കൈകാര്യം ചെയ്യപ്പെടുന്നു. സവല്ല പട്ടണത്തിൽ ഇതിൻ പ്രാദേശിക ജില്ലാ ഓഫീസുകളുണ്ട്. നെച്ചസ് നദീതടത്തിലും സാം റെയ്ബൺ റിസർവോയറിന്റെ വടക്ക്, തെക്ക് തീരങ്ങളിലുമായാണ് ഈ ദേശീയവനം സ്ഥിതി ചെയ്യുന്നത്.