ആട് | |
---|---|
![]() റിലീസ് പോസ്റ്റർ | |
സംവിധാനം | മിഥുൻ മാനുവൽ തോമസ് |
നിർമ്മാണം | വിജയ് ബാബു സാന്ദ്ര തോമസ്[1] |
രചന | മിധുൻ മാനുവൽ തോമസ് |
അഭിനേതാക്കൾ | ജയസൂര്യ സണ്ണി വെയ്ൻ വിനായകൻ രൺജി പണിക്കർ വിജയ് ബാബു വിനീത് മോഹൻ |
സംഗീതം | ഷാൻ റഹ്മാൻ |
ഗാനരചന | മനു മൻജിത്ത് |
ഛായാഗ്രഹണം | വിഷ്ണു നാരായൺ |
ചിത്രസംയോജനം | ലിജോ പോൾ |
സ്റ്റുഡിയോ | ഫ്രൈഡേ ഫിലിം ഹൗസ് |
വിതരണം | ഫ്രൈഡേ ടിക്കറ്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ [2]
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഢികളായ 7 ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും കഥയാണ് ഈ ചിത്രം.
ഈ സിനിമയിൽ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്. ഒരു ആട് കുറച്ചു പേരുടെ ജീവിതങ്ങളിൽ വരുത്തുന്ന വിനയെ കുറിച്ചാണ് ഈ സിനിമയിൽ പറയുന്നത്.മറ്റു കഥാപാത്രങ്ങളും കൂടി ചേരുമ്പോൾ സിനിമ കൂടുതൽ രസകരമാകുന്നു. സിനിമയിൽ ജയസൂര്യയും കൂട്ടരും വടംവലിയിൽ ജയിച്ചു കിട്ടുന്ന ആടാണ് ഇവർക്ക് വിനകൾ വരുത്തി വയ്ക്കുന്നത്. ഇത് മുഴുനീളൻ തമാശ ചിത്രം ആണ്. പോലീസുകാരും രണ്ടു വിപ്ലവകാരികളും കൂടി ചേരുമ്പോൾ ചിത്രം കൂടുതൽ രസകരമാകുന്നു.പകുതി ആകുമ്പോൾ ചിത്രം മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നു. നീല കൊടുംവേലി എന്ന അപൂർവസസ്യത്തിന്റെ പിന്നാലെ പോകുന്നു.ഒടുവിൽ ഈ സസ്യത്തെ ആട് തിന്നുന്നു.ഈ സസ്യം ഒരു ഔഷധ സസ്യമയിട്ടാണ് കണക്കാക്കുന്നത്.