ആണവ കമാൻഡ് അതോറിറ്റി | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 2003 |
അധികാരപരിധി | ഭാരത സർക്കാർ |
ആസ്ഥാനം | ന്യൂ ഡെൽഹി |
മേധാവി/തലവൻമാർ | ഇന്ത്യൻ പ്രധാനമന്ത്രി, രാഷ്ട്രീയ വിഭാഗം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് |
ഇന്ത്യ വികസിപ്പിച്ചെടുത്ത ആണവായുധങ്ങൾ സംരക്ഷിക്കുക,സൂക്ഷിക്കുക,പ്രയോഗിക്കുക എന്നതിനായി രൂപവത്കരിക്കപ്പെട്ട വിഭാഗങ്ങളാണ് നൂക്ലിയർ കമാൻഡ് അതോറിറ്റി,സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്.നൂക്ലിയർ കമാൻഡ് അതോറിറ്റിക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്.ഒന്നാമത്തെ രാഷ്ട്രീയ വിഭാഗത്തിന്റെ അധ്യക്ഷൻ പ്രധാനമന്ത്രിയും എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ്.എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഉപദേശപ്രകാരം രാഷ്ട്രീയ സമിതിയാണ് ആണവായുധം പ്രയോഗിക്കാനുള്ള ഉത്തരവ് നൽകേണ്ടത്.