പാകിസ്താനിലെ ഉറുദു കവയിത്രിയാണ് ആദ ജഫ്രി[a] (PP, TI), (22 ആഗസ്റ്റ് 1924 – 12 മാർച്ച് 2015),[1][2] "ഉറുദു കവിതയിലെ പ്രഥമ വനിത" എന്നറിയപ്പെടുന്നു. നിരവധി കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3] പാകിസ്താൻ സർക്കാരിൽ നിന്നും എഴുത്തുകാരുടെ കൂട്ടായ്മകളിൽ നിന്നും വടക്കേ അമേരിക്കയിലെയും സാഹിത്യ സംഘടനകളിൽ നിന്നും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബദായുനിൽ 22 ആഗസ്റ്റ് 1924,ന് ജനിച്ചു. അസീസ് ജഹനെന്നായിരുന്നു കുട്ടിക്കാലത്തെ പേര്.[b][4][5] മൗലവി ബദറുൽ ഹസനായിരുന്നു പിതാവ്. ആദയുടെ മൂന്നാം വയസിൽ അദ്ദേഹം മരിച്ചു. മാതാവിന്റെ തണലിലാണ് പിന്നീട് വളർന്നത്. [c][6][7][8] പന്ത്രണ്ടാം വയസിൽ കവിതയെഴുതാനാരംഭിച്ചു. ആദ ബദായുനി എന്ന പേരിലായിരുന്നു രചന.
ഭാരത സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥനായ നൂറുൽ ഹസൽ ജഫ്രിയുമായി [d]
[e] 29 ജനുവരി 1947 ന് ഇന്ത്യയിലെ ലക്നോവിലായിരുന്നു വിവാഹം. വിവാഹ ശേഷം ആദ ജഫ്രി എന്ന പേരിലെഴുതാനാരംഭിച്ചു. വിഭജനത്തിനു ശേഷം 1947 ൽ ഭർത്താവുമൊത്ത് കറാച്ചിയിലേക്കു പോയി. സാഹിത്യ തൽപരനും എഴുത്തുകാരനുമായിരുന്ന നൂറുൽ ഹസൻ ഇംഗ്ലീഷ് - ഉറുദു പത്രങ്ങളിൽ സ്ഥിരമായി കോളങ്ങളെഴുതിയിരുന്നു.
ചരമം വരെയും പാകിസ്താനിലെ കറാച്ചിയിലായിരുന്നു സ്ഥിര താമസം. ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിനായി നിരവധി ശ്രമങ്ങൾ നടത്തി .
മൂന്നു കുട്ടികളാണ് ആദ - നൂറുൽ ദമ്പതികൾക്ക്. സബിഹ, ആസ്മി, അമീർ. രണ്ടു പേർ അമേരിക്കയിലാണ്.[9] മകൻ അമീർ ജഫ്രിയുമൊത്ത് കറാച്ചിയിലായിരുന്നു മരണം വരെയും ആദ താമസിച്ചിരുന്നത്.[10]
വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തം 12 മാർച്ച് 2015 ന് കറാച്ചി ആശുപത്രിയിൽ വച്ചായിരുന്നു ആദയുടെ മരണം.[11] 90 വയസ്സായിരുന്നു.[12][13][14][15][16]
' ഉറുദു കവിതയിലെ പ്രഥമ വനിത' യായിട്ടായിരുന്നു ആദയെ പരിഗണിച്ചിരുന്നത്. സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കുന്നതിനും എഴുതുന്നതിനുമെതിരെ പരമ്പരാഗതമായ ഒട്ടനവധി തടസങ്ങൾ നില നിന്ന കാലത്താണ് ആധുനിക കവിതയിൽ ആദ തന്റേതായ ഇടം കണ്ടെത്തിയത് .[f] അമ്മയുടെയും പിന്നീട് ഭർത്താവിന്റെയും പൂർണ പിന്തുണയുണ്ടായുന്ന ആദ, അക്തർ ശീരാനി, ജാഫർ അലി ഖാൻ അസർ ലഖ്നാവി തുടങ്ങിയ മഹാരഥന്മാരായ ഉറുദു കവികളുടെ ശിഷ്യയുമായിരുന്നു.[17]
ലിംഗ വവേചനമില്ലാത്ത രചനാ ശൈലിയായിരുന്നു ആദ സ്വീകരിച്ചിരുന്നത്. ,[18] ആദയുടെ കവിത ഫെമിനിസ്റ്റ് ആശയങ്ങളാലും സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിനും മനുഷ്യത്വമില്ലായ്മയ്ക്കും സ്ത്രീയെ ലൈംഗിക വസ്തുവായ് കാണന്നതിനെതിരായുമുള്ള ഉള്ളടക്കത്താൽ സമ്പന്നമായിരുന്നു.
നിരവധി ഗസലുകളാലും ഹൈക്കു കവിതകളാലും സമ്പന്നമാണ് ആദയുടെ കവിതാ ലോകം.[19] ഗസൽ രചനക്ക് ആദ എന്ന തൂലികാ നാമം സ്വീകരിച്ചിരുന്നു.
1945 ൽ ആദ്യ ഗസൽ പ്രസിദ്ധീകരിച്ചു. 1950 ൽ ആദ്യ കാവ്യ സമാഹാരം പ്രസിദ്ധീകരിച്ചു.
1955 ൽ ഡെൽഹിയിലെ ഹംദർദ് ഫൗണ്ടേഷൻ, നൂറ്റാണ്ടിലെ പ്രധാന കവയിത്രികളിലൊരാളായി ആദയെ തെരഞ്ഞെടുത്തു. 1967 ൽ പാകിസ്താൻ ലിറ്റററി ഗിൽഡിന്റെ ആദംജി സാഹിത്യ പുരസ്കാരം വേദനയുടെ നഗരം എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു, S̲h̲ahr-i Dard.[g][20] 1981 ൽ അവരുടെ സാഹിത്യ സംഭാവനകളെ മുൻ നിറുത്തി പാകിസ്താൻ സാഹിത്യ അക്കാദമി സർക്കാർ മെഡൽ ഓഫ് എക്സലൻസ് നൽകി. 1997 ൽ മുഹമ്മദ് അലി ജിന്ന ക്വയ്ദെ ആസാം പുരസ്കാരം ലഭിച്ചു.
{{cite book}}
: CS1 maint: location (link)
منکسرالمزاج، شائستہ اور درویش صفت