ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് ടെക്നോളജി

ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് ടെക്നോളജി
തരംസ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ്
സ്ഥാപിതം2001
പ്രധാനാദ്ധ്യാപക(ൻ)ഡോ ശ്രീപ്രിയ എസ്
സ്ഥലംകാലടി, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://adishankara.ac.in/

എറണാകുളം ജില്ലയിലെ കാലടി പഞ്ചായത്തിൽ മറ്റൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് ടെക്നോളജി. പ്രശസ്ത ആർട്സ് ആൻഡ് സയൻസ് കോളേജായ ശ്രീ ശങ്കര കോളേജിന്റെ സഹോദരസ്ഥാപനം കൂടിയാണ് ഈ കോളേജ്.

ഐ. എസ്. ഓ. വിന്റെ ഗുണനിലവാര സർ‌ട്ടിഫിക്കറ്റും നേടിയിട്ടുള്ള ഈ കോളേജ് ഒൻപത് വിഷയങ്ങളിൽ ബി.ടെക് കോഴ്സും നാല് വിഷയങ്ങളിൽ എം. ടെക് കോഴ്സും, എംബിഎ, എംസിഎ കോഴ്‌സുകളും നടത്തുന്നു. ശങ്കരാചാര്യരുടെ കീഴിലുള്ള ശൃംഗേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആദിശങ്കര ട്രസ്റ്റാണ് ഈ കോളേജ് സ്ഥാപിച്ചതും ഇപ്പോൾ ഭരിക്കുന്നതും.

ഡിപ്പാർട്ടുമെന്റുകൾ

[തിരുത്തുക]

ബി.ടെക്

  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
  • കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ സയൻസ് )
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് &ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്
  • സിവിൽ എഞ്ചിനീയറിംഗ്
  • റോബോട്ടിക്സ്& ഓട്ടോമേഷൻ

എം.ടെക്

  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
  • വിഎൽഎസ്‌ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്
  • പവർ ഇലക്ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ്

എംബിഎ എം സി എ