ആനാവൂർ | |
---|---|
വില്ലേജ് | |
Coordinates: 8°25′0″N 77°5′0″E / 8.41667°N 77.08333°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
താലൂക്ക് | നെയ്യാറ്റിൻകര |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
(2001) | |
• ആകെ | 14,618 |
• ഔദ്യോഗികം | മലയാളം, |
സമയമേഖല | UTC+5:30 (IST) |
PIN | 695124[1] |
വാഹന റെജിസ്ട്രേഷൻ | KL- |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ആനാവൂർ. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെയാണ് നെയ്യാറ്റിൻകര ടൌൺ സ്ഥിതിചെയ്യുന്നത്.പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ഇവിടുത്തെ ജനത കഴിയുന്നത്. മലയോരഗ്രാമം ആയതിനാൽ പ്രധാന കൃഷി റബ്ബർ ആണ്.എങ്കിലും വാഴ, മരച്ചീനി, എന്നിവയും ധാരാളമായി കൃഷി ചെയ്തു വരുന്നു. മലപ്രദേശങ്ങളായാ കക്കോട്ടുപാറ[2] , വിട്ടിയോട്മല, തേരണി- വട്ടക്കുളം മലകൾ തുടങ്ങിയവയിൽ നിന്ൻ വൻ തോതിൽ പാറ ഖനനം നടക്കുന്നുണ്ട്.[3]
രണ്ടായിരത്തി ഒന്നിലെ ജനസംഖ്യ കണക്കെടുപ്പ്പ്രാകാരം ഈ ഗ്രാമത്തിലെ മൊത്തം ജനസംഖ്യ 14618 ആണ്.[4]
ഇവിടെ നിന്ന് 7 കിലോമീറ്റർ മാറിയാണ് തമിഴ്നാട് അതിർത്തിയായ കന്നുമാംമൂട് സ്ഥിതി ചെയ്യുന്നത്. വടക്ക് വെള്ളറട ഗ്രാമപഞ്ചായത്തും സ്ഥിതിചെയ്യുന്നു. കിഴക്ക് ആര്യൻകോട് ഗ്രാമപഞ്ചായത്തും പടിഞ്ഞാറായി പെരുങ്കടവിള പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. പരമ്പരാഗത അതിർത്തികളായി കിഴക്കൻമല, കക്കോട്ടുപാറ, ശാസ്താംപാറ, കടലുകാണിമല തുടങ്ങിയവയും ഉണ്ട്..
മണവാരി,സൈലന്റ്മുക്ക്, പടപ്പിൽതോട്ടം, ഊട്ടുപറമ്പ്, മുഴങ്ങിൽ, തേരണി, വരമ്പിൽക്കട, വിട്ടിയറം, കുളക്കോട്, രാജപാത വല്ലയത്തുകോണം
വാഴ, മരച്ചീനി, റബ്ബർ, തെങ്ങ്, തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന കൃഷി വിളകൾ.