ആന്റൺ ബാലശിങ്കം | |
---|---|
ജനനം | |
മരണം | ഡിസംബർ 14, 2006 | (പ്രായം 68)
ദേശീയത | United Kingdom |
തൊഴിൽ | Chief Political Strategist, Chief Negotiator for LTTE |
ജീവിതപങ്കാളി(കൾ) | Adele Ann Wilby |
തമിഴ് സംഘടനയായ എൽ.ടി.ടി.ഇ. യുടെ സൈദ്ധാന്തികനും ,രാഷ്ട്രീയോപദേശകനും ആയിരുന്നു ശ്രീലങ്കൻ വംശജനായ ആന്റൺ ബാലശിങ്കം. (Tamil:ஆண்டன் பாலசிங்கம-ജ: മാർച്ച് 4 , 1938 – മ: ഡിസം : 14, 2006) ബ്രിട്ടീഷ് പൗരത്വമായിരുന്നു ബാലശിങ്കത്തിനുണ്ടായിരുന്നത്. ബിരുദപഠനത്തിനു ശേഷം പത്രപ്രവർത്തന രംഗത്തെത്തിയ ബാലശിങ്കം കൊളംബോയിലെ ഒരു പത്രത്തിനു വേണ്ടിയാണ് ആദ്യകാലത്ത്പ്രവർത്തിച്ചിരുന്നത്. കൊളംബോയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ പരിഭാഷാ ജോലികളും ഇക്കാലത്ത് നോക്കിവന്നിരുന്നു. തിംഫുവിലും (1985) ജനീവയിലും (2006) വച്ച് നടന്ന ശ്രീലങ്കൻ സർക്കാരുമായുള്ള സമാധാന ചർച്ചകളിൽ എൽ.ടി.ടി സംഘത്തെ നയിച്ചിരുന്നത് ആന്റൺ ബാലശിങ്കമായിരുന്നു.[1]