ആഭോഗി

കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ആഭോഗി.ഇതൊരു ഔഡവ രാഗമാണ്.

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി2 ഗ2 മ1 ധ2 സ
  • അവരോഹണം സ ധ2 മ1 ഗ2 രി2 സ

ഖരഹരപ്രിയയുടെ ജന്യരാഗമായാണ് പൊതുവിൽ സൂചിപ്പിക്കപ്പെടുന്നതെങ്കിലും പഞ്ചമം,നിഷാദം ഇവ മാറ്റിയാൽ ഗൗരിമനോഹരിയുടെ ജന്യരാഗമായും കണക്കാക്കാം

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
മനസുനിൽപശക്തിലേകപോതേ ത്യാഗരാജസ്വാമികൾ
സഭാപതിക്കുവേറു ദൈവം ഗോപാലകൃഷ്ണ ഭാരതി
ശ്രീലക്ഷ്മി വരാഹം മുത്തുസ്വാമി ദീക്ഷിതർ
ശ്രീ മാഹാഗണപതേ എൻ എസ് രാമചന്ദ്രൻ

ലളിതഗാനങ്ങൾ

[തിരുത്തുക]
  • മാമാങ്കം പലകുറി കൊണ്ടാടി

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
ആലിലമഞ്ചലിൽ സൂര്യഗായത്രി
നന്ദബാലം ഗാനലോലം തട്ടകം
ഇനിയും പരിഭവമരുതേ കൈക്കുടന്ന നിലാവ്