അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയായ ആമി ബാർജർ 1971 ജനുവരി 18ന് ജനിച്ചു. ക്വാസാർ, തമോഗർത്തം തുടങ്ങിയ നിരവധി അതിവിദൂരജ്യോതിർവസ്തുക്കൾ ആമി ബാർജർ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വിസ്കോൺസിൻ-മാഡിസൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലി ചെയ്യുന്നു.
കിങ്സ് കോളെജിൽ നിന്ന് 1997ൽ PhD ബിരുദം കരസ്ഥമാക്കി. വിദൂര ഗാലക്സികളുടെ രൂപീകരണവും പരിണാമവും സംബന്ധിച്ച പഠനങ്ങളിൽ ഇപ്പോൾ ശ്രദ്ധിച്ചുവരുന്നു.[1] നിരവധി അവാർഡുകളും ഫെല്ലോഷിപ്പുകളും ആമി ബാർജറിനെ തേടിയെത്തിയിട്ടുണ്ട്.[2][3][4]