2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആയുധം. എം.എ. നിഷാദ് കഥയെഴുതി നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, തിലകൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു[1].
സുരേഷ് ഗോപി, തിലകൻ എന്നിവരേക്കൂടാതെ രാജൻ പി. ദേവ്, ഷമ്മി തിലകൻ, ബാല, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കാർത്തിക, ജഗദീഷ്, അശോകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്[2]
ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചിലരുടെ ആസൂത്രിത ഇരകളാവുകയും തീവ്രവാദികളെന്ന ദുരാരോപണം പേറേണ്ടിവരികയും ചെയ്യുന്ന മുസ്ലിം യുവത്വത്തിന്റെ കഥയാണ് ഈ സിനിമയുടെ മുഖ്യ ഇതിവൃത്തം.