അര്യനാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | നെടുമങ്ങാട് |
ഏറ്റവും അടുത്ത നഗരം | ആര്യനാട് |
ലോകസഭാ മണ്ഡലം | ആറ്റിങ്ങൽ പാർളമെൻ്റ് നിയോജക മണ്ഡ് ലം |
നിയമസഭാ മണ്ഡലം | അരുവിക്കര മണ്ഡലം |
ജനസംഖ്യ | 27,398 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
8°36′25″N 77°05′37″E / 8.607050°N 77.093730°E
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആര്യനാട്.[2] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
നീഗ്രോ വർഗത്തിൽപ്പെട്ട ദ്രാവിഡർ തന്നെയാണ് ഇവിടുത്തെ ആദിമ നിവാസികൾ. [അവലംബം ആവശ്യമാണ്] കാലാന്തരത്തിൽ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കൂടുതൽ ജനങ്ങൾ കുടിയേറി. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പ്രദേശം പ്രഗല്ഭരായ പ്രഭുകുടുംബങ്ങളുടെ ആസ്ഥാനമായിരുന്നു. കോട്ടയ്ക്കകം, കാവൽപുരമുക്ക് തുടങ്ങീയ സ്ഥലപേരുകൾ ഇതിനുദാഹരണമാണ്. എ.ഡി. ഒന്നാം ശതകം മുതൽ പത്താം ശതകം വരെ ആര്യരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം എന്നു കരുതപ്പെടുന്നു.
ആര്യ എന്ന ശബ്ദത്തിന് ശ്രേഷ്ഠം, മനോഹരം എന്നൊക്കെ അർത്ഥമുണ്ട്. കുന്നുകളും മരങ്ങളും കൂടി അതിമനോഹരമായിരിക്കുന്നത് ആർക്കും കാണാൻ കഴിയും. അക്കാരണത്താൽ മനോഹരമായ നാട്- ആര്യമായ നാട് ആര്യനാട് ആയി മാറി.
ഇപ്പോഴത്തെ പ്രൈമറി ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്ന സ്ഥലത്താണ് ആര്യനാട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ പഴയതെരുവ് പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
ഈ പഞ്ചായത്തിലെ ആദ്യകാല റോഡുകളിൽ പ്രധാനപ്പെട്ടതായിരുന്നു കോട്ടൂർ-അംബാസമുദ്രം റോഡ്.
1953 ഓഗസ്റ്റ് 15 നാണ് ആര്യനാട് പഞ്ചായത്ത് രൂപീകൃതമായത്. വടക്ക് പൊൻമുടി മുതൽ തെക്ക് പൂവച്ചൽ പഞ്ചായത്തിന്റെ അതിർത്തിയിലെ പേഴുംമൂട് വരെയുള്ള പ്രദേശമായിരുന്നു ആര്യനാട് പഞ്ചായത്ത്.
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ മലമ്പ്രദേശങ്ങൾ, ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, ചരിവുകൾ, താഴ്വാരങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പഞ്ചായത്തിലെ മണ്ണിനങ്ങളെ പ്രധാനമായും വനപ്രദേശമണ്ണ്, ലാറ്ററേറ്റ് മണ്ണ്, എക്കൽ മണ്ണ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
കരമനയാറിന്റെ പോഷകനദികളും തോടുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ.
ചുഴ ഭഗവതി, മുട്ടത്ത് കാൽകോണം മല്ലൻ തമ്പുരാൻ, പുളിമൂട്ടിൽ കണ്ഠൻ ശാസ്താവ്, ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രം, അയ്യൻകാലാ മഠം ദേവീക്ഷേത്രം, കൊക്കോട്ടേലകുത്തകഴി ശിവ തമ്പുരാൻ ക്ഷേത്രം, പൊട്ടൻചിറ മുതുവിള കുഞ്ഞുകുഴി കൊച്ചു മല്ലൻ തമ്പുരാൻ ക്ഷേത്രം, തേക്കിൻ കാല മഹാവിഷണു ക്ഷേത്രം, ചെറുമഞ്ചൽ ശ്രീആയിരവില്ലി തമ്പുരാൻ ക്ഷേത്രം, ആനന്ദേശ്വരം ശിവക്ഷേത്രം തുടങ്ങിയവ പഞ്ചായത്തിലെ ആരാധനാലയങ്ങളാണ്.