ആറ്റിലിപ്പ | |
---|---|
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Sapotaceae |
Genus: | Madhuca |
Species: | M. neriifolia
|
Binomial name | |
Madhuca neriifolia (Moon) H.J.Lam
|
കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് ആറ്റിലിപ്പ (ശാസ്ത്രീയനാമം: Madhuca neriifolia). സപ്പോട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ശ്രീലങ്കയിലും, കാണപ്പെടുന്നു[2]. 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം പ്രധാനമായും നദീതീരങ്ങളിലാണ് കണ്ടുവരുന്നത്.[3] ഈ മരം വംശനാശഭീഷണിയിലാണ്.[4]
ഇടത്തരം വൃക്ഷമായ ആറ്റിലിപ്പ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[5]. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ആറ്റിലിപ്പ വളരുന്നത്[5]. ഇവയുയുടെ ഇലകൾ ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. മരത്തിൽ വെള്ളക്കറയുണ്ട്. ശൈത്യകാലത്താണ് സസ്യം പുഷ്പിക്കുന്നത്. കൂട്ടമായി കാണുന്ന പൂക്കൾക്ക് നേരിയ മഞ്ഞ നിറമാണ്. തടിയിൽ വെള്ളയും കാതലും പ്രത്യേകമായി കാണുന്നു. തടിക്ക് ഈടും ബലവുമുണ്ട്. വനത്തിൽ സ്വാഭാവികമായ പുനരുത്ഭവം നടക്കുന്നു.
ആറ്റിലിപ്പ, നീരിരിപ്പ, വല്ലങ്ങി, ഇലിപ്പ, കാട്ടിലുപ്പ
<ref>
ടാഗ്;
iucn
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.