ആവനാഴി (ചലച്ചിത്രം)

ആവനാഴി
സംവിധാനംഐ വി ശശി
നിർമ്മാണംസാജൻ
രചനടി. ദാമോദരൻ
അഭിനേതാക്കൾമമ്മുട്ടി
ഗീത
സുകുമാരൻ
ജനാർദ്ദനൻ
സീമ
നളിനി
സംഗീതംശ്യാം
ഛായാഗ്രഹണംവി ജയണാം
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസാജ് പ്രൊഡക്ഷൻസ്s
റിലീസിങ് തീയതി
  • 12 സെപ്റ്റംബർ 1986 (1986-09-12)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം152 മിനുട്ട്

ടി. ദാമോദരൻതിരക്കഥഎഴുതി ഐ വി ശശി സംവിധാനം ചെയ്ത്ക്ക് 1986ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ആവനാഴി [1].. ഇതിലെ മുഖ്യകഥാപാത്രമായ ഇൻസ്പെക്റ്റർ ബലറാമിനെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ഗീത നായികാ വേഷവും കെട്ടുന്നു. ആവനാഴി എന്നചിത്രത്തിന്റെ വിജയം അതിനെ തമിഴിലേക്ക കടമൈ കന്നിയം കട്ടുപ്പാട് എന്ന് പേരിലും തെളുഗിൽ മരണ ശാസനം എന്ന പേരിലും പുനർനിർമ്മിച്ചു. ഐ വി ശശി തന്നെ സംവിധാനം ചെയ്ത 1991ലെ ഇൻസ്പെക്റ്റർ ബലറാം 2006ലെ ബൽരാം vs. താരാദാസ് എന്നിവ ഈ ചിത്രത്തിന്റെ ബാക്കിപത്രങ്ങളാണ് [2] [3]

ഇതിവൃത്തം

[തിരുത്തുക]

കരടിഎന്ന ഓമനപ്പേരിലറിയപ്പെടുന്ന ബൽരാം (മമ്മുട്ടി) ഒരുസത്യസന്ധനായ സർക്കിൾ ഇൻസ്പെക്റ്റർ ആണ്. വ്യക്തിപരമായ പ്രശ്നങ്ങളും പ്രേമനൈരാശ്യവും അയാളെ കുടിയനും സ്ത്രീലമ്പടനുമാക്കുന്നു. സത്യരാജ് എന്ന ഗുണ്ടയെ തളക്കാൻ ബൽറാം നിയുക്തനാകുന്നു. ചാക്കോച്ചൻ എന്ന കോൺട്രാക്ടറെ വധിച്ച് പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട അയാളെ ബൽറാം അറസ്റ്റ് ചെയ്യുന്നു. കോടതിയിൽ അയാൾക്ക് വേണ്ടി വാദിച്ച ജയചന്ദ്രൻ (സുകുമാരൻ) അയാളെ പുറത്തിറക്കുന്നു. ബൽറാമിന്റെ പൂർവ്വകാമുകി ഉഷ )നളിനി ആണ് ജയചന്ദ്രന്റെ ഭാര്യ. സത്യരാജിന്റെ പേരിലുള്ള മറ്റ് കേസുകളും പൊക്കി എടുക്കാൻ ബൽറാം തീരുമാനിക്കുന്നു. അയാൾ സീത ഗീത എന്ന വേശ്യയുമായി അടുപ്പത്തിലാകുന്നു. തന്റെ അനുജനെ കേസിനിടയിൽ കൊന്നു എന്ന തെറ്റിധാരണയിൽ ബലറാമിനോട് പ്രതികാരമുള്ളവളാണ് രാധ (സീമ). രാധ സത്യരാജിന് ഒളിത്താവളമൊരുക്കുന്നു.

താരനിര[4]

[തിരുത്തുക]
നമ്പർ. നടൻ കഥാപാത്രം
1 മമ്മൂട്ടി ഇൻസ്പെക്റ്റർ ബലറാം
2 ഗീത സീത ( ശബ്ദം ആനന്ദവല്ലിയുടെ)
3 സുകുമാരൻ ജയചന്ദ്രൻ
4 സീമ രാധ
5 സുകുമാരി ചീരു
6 നളിനി ഉഷ
7 ജഗന്നാഥവർമ്മ കുമാർ
8 പറവൂർ ഭരതൻ ചാക്കൊച്ചൻ
9 ജനാർദ്ദനൻ വിൻസെന്റ്
10 കുഞ്ചൻ സംശയം വാസു
11 കുണ്ടറ ജോണി അലക്സ്
12 ക്യാപ്റ്റൻ രാജു സത്യരാജ്
13 സി.ഐ. പോൾ ചന്ദ്രഹാസൻ
14 അഗസ്റ്റിൻ ഉമ്മർ
15 ശങ്കരാടി വിശ്വനാഥൻ
16 തിക്കുറിശ്ശി സുകുമാരൻ നായർ നമ്പൂതിരി
17 ഇന്നസെന്റ് വിഷ്ണു
18 അസീസ് അസീസ്
19 ശാന്തകുമാരി രാധയുടെ അമ്മ
20 ശ്രീനിവാസൻ ശ്രീനി
20 പ്രതാപചന്ദ്രൻ
21 ഷഫീക്ക്

വിപണീയിൽ

[തിരുത്തുക]

ആ വർഷം ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ രണ്ടാമത്തെ മലയാളസിനിമ.[5][6][7][8][9][10][11][12].[13]

പുനർനിർമ്മാണങ്ങൾ

[തിരുത്തുക]
വർഷം സിനിമ ഭാഷ നടന്മാർ സംവിധായകൻ
1987 മരണശാസനം Telugu കൃഷ്ണം രാജു, ജയസുധ, മാധവി, ശോഭന എസ് എസ് രവിചന്ദ്ര
1987 സത്യമേവജയതെ ഹിന്ദി വിനോദ് ഖന്ന, മീനാക്ഷി ശേഷാദ്രി, മാധവി, അനിത രാജ് രാജ് എൻ സിപ്പി
1987 കടമൈ കണ്ണിയം കട്ടുപ്പാട് തമിഴ് സത്യരാജ്, ക്യാപ്റ്റൻ രാജു, ഗീത, ജീവിത സന്താനഭരണി

അവലംബം

[തിരുത്തുക]
  1. "ആവനാഴി (1986)". www.malayalachalachithram.com. Retrieved 2014-10-07.
  2. "ആവനാഴി (1986)". malayalasangeetham.info. Retrieved 2014-10-07.
  3. "ആവനാഴി (1986)". spicyonion.com. Archived from the original on 2020-08-06. Retrieved 2014-10-07.
  4. "ആവനാഴി (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29.
  5. "Reel life". indiatoday.in. 28 February 1987.
  6. "Architect of blockbusters". The Hindu. 26 April 2013.
  7. "10 Mammootty films to watch before you die". Times of India. 24 May 2016.
  8. http://timesofindia.indiatimes.com/entertainment/malayalam/movies/news/Mammootty-to-don-Sethurama-Iyers-role-for-the-fifth-time/articleshow/18590749.cms
  9. http://www.rediff.com/movies/2006/mar/28look.htm
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-01. Retrieved 2017-02-26.
  11. "Saluting the maker of super hits". The Hindu. 13 April 2013.
  12. "Mammootty to don Sethurama Iyer's role for the fifth time". The Times of India. 21 February 2013.
  13. "10 Mammootty films to watch before you die". Times of India. 24 May 2016.

പുറത്തേക്കുള്ള കണ്ണീകൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]

ആവനാഴി (1986)