ജാപ്പനീസ് നാടോടിക്കഥകളിലെ ഒരു ജോഡി യോകായിയാണ് ആഷിനഗറ്റെനാഗ (足長手長, "ലോംഗ് ലെഗ്സ് ലോംഗ് ആർമ്സ്"). ഇതിൽ ഒരു ആഷിനാഗ-ജിന്നിന് (足 長 人) വളരെ നീളമുള്ള കാലുകളുള്ളപ്പോൾ രണ്ടാമത്തെ തെനാഗ-ജിന്നിന് (手 人) വളരെ നീളമുള്ള കൈകളാണുള്ളത്. ജാപ്പനീസ് എൻസൈക്ലോപീഡിയ വകാൻ സൻസായി സ്യൂവിലാണ് അവയെക്കുറിച്ച് ആദ്യമായി വിവരിക്കപ്പെട്ടത്. അവ ക്യൂഷൂയിൽ കാണപ്പെടുന്നതായി പറയപ്പെടുന്നു.
ഈ ജോഡി യോകായിയെ സാധാരണയായി " നീണ്ട കാലുകളുള്ള രാജ്യം", "നീണ്ട കൈകളുള്ള രാജ്യം" എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പേരുകൾ സൂചിപ്പിക്കുന്നത് പോലെതന്നെ, ഈ രണ്ട് രാജ്യങ്ങളിലെ നിവാസികൾക്ക് അസാധാരണമായി നീളമുള്ള കൈകളും കാലുകളും ഉണ്ട്. കടൽത്തീരത്ത് മത്സ്യം പിടിക്കാനുള്ള ടീമായി ഇരുവരും യോജിച്ച് പ്രവർത്തിക്കുന്നു. ഇത് ചെയ്യുന്നതിനായി, നീണ്ട കൈകളുള്ള ടെനാഗ, ആഷിനാഗ എന്ന നീളൻ കാലന്റെ പിന്നിലേക്ക് കയറുന്നു. തുടർന്ന് ആഷിനാഗ കടൽത്തീരങ്ങളിലേക്ക് നീങ്ങുന്നു. കാലുകൾ വെള്ളത്തിന് മുകളിലായി നിൽക്കുന്നു. അതേസമയം ടെനാഗ തന്റെ നീളമുള്ള കൈകൾ ഉപയോഗിച്ച് പങ്കാളിയുടെ പുറകിൽ നിന്ന് മത്സ്യം പിടിച്ചെടുക്കുന്നു.
വകാൻ സൻസായി സ്യൂ അനുസരിച്ച്, ടെനാഗയെ ചാഹി (長臂) എന്നും വിളിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ കൈകൾക്ക് മൂന്ന് |jō നീളമോ അല്ലെങ്കിൽ ഒൻപത് മീറ്ററിലധികം ഉയരമോ എത്താൻ കഴിയുന്നു. അഷിനാഗയുടെ കാലുകൾ രണ്ട് jō, അല്ലെങ്കിൽ ആറ് മീറ്ററിലധികം നീളുന്നു.[1]
മത്‌സുര സീസാൻ എഴുതിയ കാശിയാവയിൽ നിന്നുള്ള ഒരു ലേഖനവും ആഷിനാഗയെക്കുറിച്ച് വിവരിക്കുന്നു. ഒരു അപരിചിത ജീവിയുമായി നിർഭാഗ്യവശാൽ കണ്ടുമുട്ടിയ ഒരു മനുഷ്യന്റെ വിവരണം ഈ ലേഖനം രേഖപ്പെടുത്തുന്നു. തെളിഞ്ഞ, ചന്ദ്രപ്രകാശമുള്ള ഒരു രാത്രിയിൽ, കടൽത്തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ഇയാൾ ഒൻപത് ഷാകു നീളമുള്ള കാലുകളുള്ള (ഏകദേശം 2.7 മീറ്റർ) ഒരു രൂപം കടൽത്തീരത്ത് ചുറ്റിക്കറങ്ങുന്നതായി കണ്ടു. താമസിയാതെ, കാലാവസ്ഥ മോശമാവുകയും കനത്ത മഴ പെയ്യാൻ തുടങ്ങുകയും ചെയ്തു. ആ മനുഷ്യന്റെ ദാസൻ അവർ ഒരു ആഷിനാഗയെ കണ്ടതായി അറിയിക്കുന്നു. ഈ യോകായിയുടെ കാഴ്ച എല്ലായ്പ്പോഴും കാലാവസ്ഥയിൽ മോശം മാറ്റങ്ങൾ വരുത്തി. [2]