ആസാദ് അലി ഖാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉപകരണ(ങ്ങൾ) | രുദ്രവീണ |
പ്രശസ്തനായ ഇന്ത്യൻ രുദ്രവീണ വാദകനാണ് ഉസ്താദ് ആസാദ് അലി ഖാൻ (Hindi: असद अली खान) (1937 –ആൽവാർ 14 ജൂൺ 2011) ജയ്പുർ ബീൻകർ ഖരാനയിലെ വൈണികരുടെ പന്ത്രണ്ടാം തലമുറയിൽപ്പെട്ട അദ്ദേഹത്തിന് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു കൊടുത്തത് പിതാവ് ഉസ്താദ് സാദിഖ് അലിഖാനാണ്. ധ്രുപദ് ശൈലി പിന്തുടർന്ന അദ്ദേഹം ദിവസം 14 മണിക്കൂർ വരെ സംഗീതം അഭ്യസിക്കുമായിരുന്നു. ആകാശവാണിയിൽ ആർട്ടിസ്റ്റ് ആയിരുന്ന ആസാദ് അലി രാജ്യത്തുടനീളം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ , ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിലും തന്റെ സംഗീത പര്യടനം നടത്തി ഡൽഹി സർവകലാശാലയിൽ അധ്യാപകനുമായിരുന്നു.
2011 ജൂൺ 14-ന് ഡൽഹിയിലെ എഐഐഎംഎസിൽ ചികിത്സയിലായിരിക്കെ അന്തരിച്ചു..അവിവാഹിതനായിരുന്നു.[2]