ആൻ ഇന്നിസ് ഡാഗ് CM | |
---|---|
ജനനം | ആൻ ക്രിസ്റ്റിൻ ഇന്നിസ് 25 ജനുവരി 1933 |
പൗരത്വം | കാനഡ |
വിദ്യാഭ്യാസം | |
അറിയപ്പെടുന്നത് | Study of wild giraffes and gender bias in academia |
ജീവിതപങ്കാളി | Ian Ralph Dagg
(m. 1957; died 1993) |
കുട്ടികൾ | 3 |
Scientific career | |
Fields | സുവോളജി, ഫെമിനിസം |
Institutions | |
തീസിസ് | Gaits and Their Development in the Infraorder Pecora (1967) |
Doctoral advisor | ആന്റൺ ഡി വോസ് |
വെബ്സൈറ്റ് | anneinnisdaggfoundation |
ആൻ ക്രിസ്റ്റിൻ ഇന്നിസ് ഡാഗ്, CM, (ജനനം; 25 ജനുവരി 1933) ഒരു കനേഡിയൻ സുവോളജിസ്റ്റും ഫെമിനിസ്റ്റും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. വന്യമൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനത്തിലെ മുൻനിരക്കാരനായ ഡാഗ്, വന്യതയിലുള്ള ജിറാഫുകളെക്കുറിച്ച് ആദ്യമായി പഠിച്ചയാളെന്ന ബഹുമതിക്ക് അർഹയാണ്.
1933 ജനുവരി 25 ന് ഒണ്ടാറിയോയിലെ ടോറോണ്ടോ നഗരത്തിലാണ് ആൻ ക്രിസ്റ്റീൻ ഇന്നിസ് ജനിച്ചത്.[1][2] പിതാവ്, ഹരോൾഡ് ഇന്നിസ്, ടൊറന്റോ സർവകലാശാലയിലെ പൊളിറ്റിക്കൽ ഇക്കണോമി പ്രൊഫസറും അമ്മ മേരി ക്വയിൽ ഇന്നിസ് ചരിത്രപരമായ ചെറുകഥകളുടെയും പുസ്തകങ്ങളുടെയും രചയിതാവായിരുന്നു.[3]
കുട്ടിക്കാലത്ത് ഡാഗ് ബിഷപ്പ് സ്ട്രാച്ചൻ സ്കൂളിൽ പഠനത്തിന് ചേർന്നു.[4] 1955-ൽ ടൊറന്റോ സർവകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബി.എ. ബിരുദം നേടയ, അവളുടെ അക്കാദമിക് പദവിയ്ക്കുള്ള അംഗീകാരമായി സർവ്വകലാശാലയിൽനിന്ന് ഒരു സ്വർണ്ണ മെഡൽ നേടി.[5] ടൊറന്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് ജനിതകശാസ്ത്രത്തിൽ അവർ ബിരുദാനന്തര ബിരുദം നേടി. ആഫ്രിക്കയിലെ ഫീൽഡ് ഗവേഷണത്തെത്തുടർന്ന്, ഡാഗ് വാട്ടർലൂ സർവകലാശാലയിൽ മൃഗങ്ങളുടെ പെരുമാറ്റം എന്ന വിഷയത്തിൽ പിഎച്ച്ഡി ആരംഭിക്കുകയും, 1967 ൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.[6]