ആൻ ഒക്വറൻസ് അറ്റ് ഓൾക്രീക് ബ്രിഡ്ജ് | |
---|---|
![]() | |
സംവിധാനം | റോബർട്ട് എന്രിക്കോ |
രചന | റോബർട്ട് എന്രിക്കോ |
കഥ | ആബ്രോസ് ബിയേസ് |
റിലീസിങ് തീയതി | 1962 |
രാജ്യം | ![]() |
സമയദൈർഘ്യം | 30 മിനിറ്റ് |
ആബ്രോസ് ബിയേർസിന്റെ ഇതേ പേരിലുള്ള 1891 ലെ ചെറുകഥയെ ആധാരമാക്കി 1962 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ഹ്രസ്വചിത്രമാണ് ആൻ ഒക്വറൻസ് അറ്റ് ഓൾക്രീക് ബ്രിഡ്ജ്. സംവിധാനം റോബർട്ട് എന്രിക്കോ, കാൻ ഫിലിം ഫെസ്റ്റിവലിലും ഓസ്കാറിലും ഈ സിനിമ പുരസ്കാരം നേടി.
ഒരു മഞ്ഞുവീഴുന്ന പുലർകാലത്ത് ആണു കഥ ആരംഭിക്കുന്നത്. 30 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമയിൽ സംഭാഷണങ്ങൾ ഒന്നുമില്ല, കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകളുമില്ല. കഥക്ക് പ്രധാനവുമില്ല. അമേരിക്കൻ ആഭ്യന്തര കലാപത്തിൽ പിടിക്കപ്പെട്ട ബിസിനസ്സ് കാരനും പുരാതനകുടുംബ അംഗവും തോട്ടമുടമയുമായ പെയ്ടൺ ഫർക്ക്വറിനെ വിജനമായ മലഞ്ചെരുവിലെ കൊക്കയിലെ ഓൾ ക്രീക്ക് പാലത്തിന്റെ മരപ്പലകയിൽ തൂക്കിക്കൊന്നുള്ള ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കത്തിലാണു ഫെഡറൽ ആർമി. കയർ ആയാളുടെ കഴുത്തിൽ കുരുക്കുന്നതും കൈകൾ പിരകിൽ കെട്ടുന്നതും മുഖം മൂടും മുമ്പ് അയാൾ ലോകവും പ്രകാശവും അവസാനമായി നോക്കുന്നതും നമ്മൾ കാണുന്നു. വളരെ വിശദമായാണു തൂക്കികൊല്ലുന്നതിനുള്ള ഒരുക്കങ്ങൾ വിശദമാക്കുന്നത്. കനത്ത കാവലുമുണ്ട് .തൂക്കിക്കൊല നടത്തുന്നതിനിടയിൽ കയർപൊട്ടി അയാൾ നദിയിൽ പതിക്കുകയും ഇരുപുറവും ഉള്ള കാവൽ പട്ടാളക്കാരുടെ തുരു തുരായുള്ള വെടികളിൽ നിന്നും രക്ഷപ്പെട്ട് വെള്ളത്തിൽ ഊളിയിട്ട് മുങ്ങി നീന്തി ജലപ്പരപ്പിലേക്ക് തലയുയ്ർത്തുന്നു.. ദീർഘമായ നിശ്വാസം എടുക്കുന്നു. വീണ്ടും ആകാശം കണ്ടതിന്റെ സന്തോഷം കണ്ണുകളിൽ. രക്ഷപ്പെട്ടതിന്റെ ആശ്വാസവും. കരയിലെത്തുകയും തുടർന്ന് കാട്ടിലൂടെ ഓടി വീട്ടുപടിയോളം എത്തുകയും ചെയ്യുന്നു. തന്നെ കാത്തിരിക്കുന്ന ഭാര്യക്കും കുഞ്ഞുമകൾക്കും അരികിലേക്ക് വിടർത്തിയ കൈകളുമായി ഓടിയടുക്കുകയാണയാൾ അടുത്ത നിമിഷം നമ്മൾ കാണുന്നത് കയറിൽ തൂങ്ങിയാടുന്ന അയാളെയാണ്. കയർ മുറുകുന്നതിനു തൊട്ടുമുമ്പ് അയാളുടെ പ്രത്യാശയാണു സിനിമ മുഴുവൻ. ക്രമരഹിതമായ കഥപറച്ചിൽ രീതിയും ഞെട്ടിപ്പിക്കുന്ന കഥാന്ത്യവും ഈ സിനിമയെ ഒരു ക്ലാസ്സിക്കാക്കി മാറ്റി.
ദ റ്റുലൈറ്റ് സോൺ ടെലിവിഷൻ പരമ്പരയിലുൾപ്പെടുത്തി അമേരിക്കയിൽ വ്യാപകമായി സംപ്രേഷണം ചെയ്യപ്പെട്ടു.