ആൻസീൻ ഹെർബിനീയർ

1897 Poster for an exhibition in the Salon des Cent by Arsène Herbinier

ആൻസീൻ ജൂലിയൻ ഹെർബിനീയർ ഫ്രെഞ്ച് ലിത്തോഗ്രാഫ് ആർട്ടിസ്റ്റാണ്. 1869- ൽ പാരീസിലാണ് അദ്ദേഹം ജനിച്ചത്. ആൻസീൻ, ഐമീ ആർസീൻ ഹെർബിനീയറിന്റെ പുത്രനായിരുന്നു. ലുക്-ഒലിവർ മേർസൻ, യൂജീൻ ഗസറ്റ്, ആൽഫ്രഡ് ജീൻ മാരി ബ്രോക്വലെറ്റ്, എന്നിവരോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.ലിത്തോഗ്രാഫിയിലായിരുന്നു അദ്ദേഹം പ്രാവീണ്യം നേടിയിരുന്നത്. സൊസൈറ്റി ഡെസ് ആർട്ടിസ്റ്റ്സ് ഫ്രാൻകെയിസ്ൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. 1909 -ൽ അദ്ദേഹത്തെ സൊസൈറ്റിയിലെ അംഗമായി തെരഞ്ഞെടുക്കുകയും തേർഡ് ക്ലാസ്സ് മെഡൽ അവാർഡ് ലഭിക്കുകയും ചെയ്തു. [1]അദ്ദേഹത്തിന്റെ സൃഷ്ടികൾക്കെല്ലാം ആർട് നൂവോ ശൈലിയായിരുന്നു അവലംബിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  1. Arwas, Victor (2002). "Herbinier, Arsène (b. 1869)". Art Nouveau: The French Aesthetic. Papadakis Publisher. ISBN 1901092372.