ആർ. പ്രസന്നൻ | |
---|---|
ജനനം | ആർ. പ്രസന്നൻ സെപ്റ്റംബർ 20, 1929 |
മരണം | 19 ജനുവരി 2002 ശ്രീ ചിത്രാ മെഡിക്കൽ സെന്റർ | (പ്രായം 72)
Resting Place | ആറ്റിങ്ങൽ |
പ്രവർത്തനം | മുൻ നിയമസഭാ സെക്രട്ടറി, സംസ്ഥാന പിന്നോക്ക സമുദായ കമ്മിഷനുകളിലും സംസ്ഥാന പൊതുപ്രവർത്തക അഴിമതി അന്വേഷണ കമ്മിഷനിലും അംഗം |
ദേശം | ഇന്ത്യൻ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | Ph.D. (നിയമം) |
ഉന്നതവിദ്യാഭ്യാസം | യേൽ യൂണിവേഴ്സിറ്റി |
പങ്കാളി | സീത |
മക്കൾ | ഡോ. സന്തോഷ് പ്രസന്നൻ, ഡോ. ഉല്ലാസ് പ്രസന്നൻ, സ്മിത, ഡോ. പ്രീത. |
ആർ. പ്രസന്നൻ (സെപ്റ്റംബർ 20, 1929 – ഓഗസ്റ്റ് 19, 2008) അക്കാദമിക്, കമ്മീഷണർ, മലയാളം എഴുത്തുകാരൻ എന്നീ നിലകളിൽ തിളങ്ങിയിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഈഴവ സമുദായത്തിൽ നിന്നും തിരുവിതാംകൂർ സർവീസിൽ നിയമിതനായ ആദ്യ ഗസറ്റഡ് ഓഫീസറും എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറിയും ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷനുമായിരുന്ന പി.എം. രാമന്റെയും (രാമൻ രജിസ്ട്രാർ) ഭാരതിയുടെയും മക്കളിൽ ഒരാൾ ആയ പ്രസന്നൻ തിരുവനന്തപുരത്ത് ആറ്റിങ്ങൽ ആണ് ജനിച്ചത്.[1] [2]അദ്ദേഹത്തിന്റെ മൂത്തജ്യേഷ്ഠൻ ആർ. പ്രകാശം 1957-ലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു വഴിതെളിച്ച, ആറ്റിങ്ങൽ മണ്ഡലത്തിലെ എം.എൽ.എയായിരുന്നു. കാർഷിക രംഗം ആധുനികവത്കരിക്കാനും ലോകമെമ്പാടുമുള്ള കാർഷിക ഗവേഷണ ഫലങ്ങൾ കർഷകരിൽ എത്തിക്കാനും അക്ഷീണം യത്നിച്ച മുൻ കൃഷിവകുപ്പ് ഡയറക്ടർ ആർ. ഹേലി അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആയിരുന്നു.
കേരളത്തിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബി. എൽ ഉം എൽ എൽ എം ഡിഗ്രിയും കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേടിയ ശേഷം അദ്ദേഹം തുടർന്ന് എൽ.എൽ. എം. ബിരുദവും, പി.എച്ച്.ഡി.യും (നിയമം) യുഎസിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കരസ്ഥം ആക്കി.
പ്രസന്നൻ ഇനിപ്പറയുന്ന പദവികൾ വഹിച്ചു:
ഇ. എം.എസ് മുതൽ ഇ. കെ. നായനാർ വരെയുള്ള ഏഴ് മുഖ്യമന്ത്രിമാരോടൊത്ത് പ്രസന്നൻ പ്രവർത്തിച്ചിട്ടുണ്ട്. [5]പ്രസന്നൻ മലയാളത്തിൽ എട്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായത് "നിയമസഭയിൽ നിശബ്ദനായി" (നിയമസഭയിൽ നിശബ്ദനായി ) എന്ന കൃതി ആയിരുന്നു. അതിന് [6]അദ്ദേഹത്തിന് ' സഹോദരൻ അയ്യപ്പൻ' അവാർഡ് ലഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി മാസികകളും ജേർണൽ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
{{cite web}}
: zero width space character in |first=
at position 5 (help); zero width space character in |last=
at position 3 (help)