ആർ.ശരത്കുമാർ | |
---|---|
ജനനം | ശരത്കുമാർ രാമനാഥൻ |
തൊഴിൽ | സിനിമാ നടൻ, രാഷ്ട്രീയം |
സജീവ കാലം | 1988—present |
ജീവിതപങ്കാളി(കൾ) | രാധിക ശരത്ത്കുമാർ (2001-present) |
ആർ.ശരത്കുമാർ (ജനനം ജൂലൈ 14, 1954) ചലച്ചിത്രനടൻ, രാഷ്ട്രീയക്കാരൻ, ബോഡിബിൽഡർ എന്നീ നിലകളിൽ പ്രശസ്തനാണ്. കൂടാതെ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണ് ഇദ്ദേഹം. തമിഴ് സിനിമകളിൽ വില്ലൻ വേഷങ്ങളും പ്രാധാന്യം കുറഞ്ഞ വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ആദ്യമായി പ്രധാന വേഷത്തിൽ അഭിനയിച്ചത് സൂര്യൻ എന്ന സിനിമയിലായിരുന്നു. ആ ചിത്രം ബോക്സോഫീസിൽ വൻ വിജയമായി.
എം. രാമനാഥന്റെയും പുഷ്പ ലീലയുടെയും മകനായി 1954 ജൂലൈ 14-ന് ന്യൂ ഡൽഹിയിൽ വച്ചാണ് ശരത് കുമാറിന്റെ ജനനം. മല്ലിക കുമാർ എന്ന് പേരുള്ള സഹോദരിയും ഉണ്ട് ശരത് കുമാറിന്. തമിഴ്നാടിലുള്ള ശിവഗംഗ ജില്ലയിലെ കരൈക്കുടിക്കടുത്തുള്ള തലക്കവൂർ ആണ് അദ്ദേഹത്തിന്റെ സ്വദേശം.
ചെന്നൈയിലെ ദ ന്യൂകോളേജിൽ നിന്നും ബി.എസ്. സി മാത്തമാറ്റിക്സിൽ ബിരുദം നേടി.
ഇദ്ദേഹം ഡി.എം.കെ.യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചശേഷം രാജ്യസഭയിൽ അംഗമായിരുന്നിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണിദ്ദേഹം.
ഛായ ദേവിയാണ് ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ഈ ദമ്പതികൾക്ക് വരലക്ഷ്മി ശരത്കുമാർ, പൂജ ശരത്കുമാർ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളുണ്ട്.
രാധിക ശരത്കുമാർ ആണ് ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള ഭാര്യ. 2001-ൽ ആണ് ഇവർ വിവാഹിതരായത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. വിവാഹസമയത്ത് രാധികയ്ക്ക് റയാൻ എന്ന് പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. ശരത് കുമാറുമായുള്ള വിവാഹശേഷം ഇവർക്ക് 2004-ൽ രാഹുൽ എന്ന് പേരുള്ള ഒരു പുത്രൻ ഉണ്ടായി.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലുള്ള സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പഴശ്ശിരാജയാണ് ഇദ്ദേഹത്തിന്റെ ആദ്യ മലയാളചിത്രം.[1] ഈ ചിത്രം മൊഴിമാറ്റി തമിഴിലും പുറത്തിറക്കുകയുണ്ടായി.
ഒരു നടനെന്ന നിലയിൽ തന്റെ ആദ്യ നാളുകളിൽ, ആർ. ശരത്കുമാർ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) നേതാവ് ജയലളിതയുടെ അടുപ്പക്കാരനായി കണക്കാക്കപ്പെട്ടിരുന്നു.എന്നിരുന്നാലും, തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന നാട്ടമൈ (1994) എന്ന ചിത്രം ജയലളിതയുടെ ടെലിവിഷൻ ചാനലായ ജെജെ ടിവി സംപ്രേഷണം ചെയ്തപ്പോൾ, ജയലളിതയുമായുള്ള സാമീപ്യമാണ് ശരത്തിനെ വല്ലാതെ വിഷമിപ്പിച്ചത്. താമസം. എന്നിരുന്നാലും, വ്യക്തിപരമായി കാണുന്നതിന് നൽകിയ ടേപ്പ് ദുരുപയോഗം ചെയ്തതിന് ശരത്കുമാറിനെതിരെ നടപടിയെടുക്കുമെന്ന് നിർമ്മാതാവ് ആർ.ബി. ചൗധരി ഭീഷണിപ്പെടുത്തിയതോടെ ഇത് സിനിമാ മേഖലയിൽ കോലാഹലമുണ്ടാക്കി. താൻ ഞെട്ടിപ്പോയെന്നും ജയലളിത അത് ടെലികാസ്റ്റിനായി ചാനലിന് നൽകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും നാണംകെട്ട ശരത്കുമാർ വിശദീകരിച്ചു. ജയലളിതയോടും ജെജെ ടിവിയോടും വിശദീകരണം തേടിയെങ്കിലും ഫലമുണ്ടായില്ല. ശരത്കുമാറിനെ ആക്രമിക്കാൻ എല്ലാ വേദികളും ഉപയോഗിച്ച് ഭരണകക്ഷി പ്രവചനാതീതമായി പ്രതികരിച്ചു. പൊതുജനങ്ങൾ തനിക്ക് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) - തമിഴ് മണില കോൺഗ്രസ് (ടിഎംസി) സഖ്യത്തെ പിന്തുണച്ച രജനികാന്തുമായി കൈകോർക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു.എഡിറ്റ്ജയലളിതയെ തോല്പ്പിക്കാനുള്ള ഉദ്ദേശ്യവുമായി ഇദ്ദേഹം 1996-ൽ ഡി.എം.കെ പാർട്ടിയിൽ ചേരുകയുണ്ടായി. 1998-ൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കരുണാനിധി ഇദ്ദേഹത്തെ തിരുനെൽവേലിയിലെ സ്ഥാനാർത്ഥിയാക്കി. ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്ക് വൻപരാജയം ആണ് സംഭവിച്ചത്. 1996-ൽ 40 സീറ്റ് കിട്ടിയിരുന്ന സ്ഥാനത്ത് 1998-ൽ വെറും 9 സീറ്റ് മാത്രമേ ഇവർക്ക് കിട്ടിയുള്ളൂ. ഈ മോശം പരാജയത്തിനിടയിലും ശരത്കുമാറിന്റെ പരാജയം കേവലം 6000 വോട്ടിനായിരുന്നു. കടമ്പൂർ ആർ. ജനാർദ്ദനനായിരുന്നു അന്ന് അദ്ദേഹത്തെ തോല്പ്പിച്ചത്.
2002-ൽ നടന്ന രാജ്യസഭാതിരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിക്കുകയും രാജ്യസഭാംഗമാകുകയും ചെയ്തു. 2006-ൽ കരുണാനിധിയുടെ കുടുംബവുമായി തെറ്റി ഇദ്ദേഹം ഡി.എം.കെ വിട്ടു. തുടർന്ന് ശരത് കുമാറും ഭാര്യ രാധികയും എ.ഐ.ഡി.എം.കെ.യിൽ ചേർന്ന് ഡി.എം.കെ.യ്ക്ക് എതിരേ പ്രചാരണം നടത്തി.
പാർട്ടിക്കെതിരേ പ്രവർത്തിച്ചതിന് രാധികയെ എ.ഐ.ഡി.എം.കെ. 2006 ഒക്ടോബറിൽ പുറത്താക്കി. 2006 നവംബറിൽ ശരത് കുമാറും പാർട്ടി വിട്ടു. സിനിമാരംഗത്തെ തിരക്കാണ് അതിനദ്ദേഹം കാരണമായി പറഞ്ഞത്.
2007 ആഗസ്റ്റ് 21-ന് അദ്ദേഹം അഖില ഇന്ത്യ സമദുവ മക്കൾ കക്ഷി എന്നൊരു പുതിയ പാർട്ടി ഉണ്ടാക്കി. കാമരാജറെ ഭരണത്തിൽ തിരികെ കൊണ്ടുവരുമെന്ന് അതിനോടനുബന്ധിച്ച് അദ്ദേഹം പറയുകയുണ്ടായി.
2ജി സ്പെക്ട്രം കേസിൽ ശരത്കുമാറിന് പങ്കുണ്ടെന്ന് ഡൽഹിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിൽ സി.ബി.ഐ. അറിയിച്ചു[2].