ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ

ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ
ദേശീയതIndian

സ്ത്രീകളുടെ, പ്രത്യേകിച്ച്, ബ്രാഹ്മണവിധവകളുടെ, വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ (ഓഗസ്റ്റ് 18, 1886 -ഡിസംബർ 20, 1969). 1886 ജൂലൈ‌യിൽ മദ്രാസ് പ്രസിഡൻസിയിൽ ഒരു ബ്രാഹ്മണകുടുംബത്തിൽ, ഒരു കോളേജ് പ്രൊഫസ്സറുടെ മകളായി ജനിച്ചു[1]. ഉയർന്ന ജാതിയിൽ പെട്ട സ്ത്രീകൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ആ കാലത്ത് അവർ മാതാപിതാക്കളുടെ സഹായത്തോടെ പഠനം നടത്തി. അന്നത്തെ ആചാരപ്രകാരം പ്രായപൂർത്തിയെത്തുന്നതിനു മുൻപേ വിവാഹിതയായെങ്കിലും ഭർത്താവിന്റെ അകാലനിര്യാണത്തെ തുടർന്ന് പതിനൊന്നാം വയസ്സിൽ സുബ്ബലക്ഷ്മി കന്യകയായ വിധവയായിത്തീർന്നു. സ്വന്തം കുടുംബത്തിന്റെ പിന്തുണയോടെ മാമൂലുകളെ ധിക്കരിച്ച് അവർ മദ്രാസിലെ പ്രസിഡൻസി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. സ്വർണ്ണമെഡലുകളോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ ചേർന്ന് ഗണിതശാസ്ത്രവും സസ്യശാസ്ത്രവും അഭ്യസിച്ചു. 1912-ൽ ബിരുദം നേടി. മദ്രാസ് പ്രവിശ്യയിൽ ബിരുദം നേടിയ ആദ്യത്തെ ഹിന്ദു വിധവയാണ് സുബ്ബലക്ഷ്മി അമ്മാൾ.

R.S.Subbalakshmi early 1900s

അവലംബം

[തിരുത്തുക]
  • Subbalakshmi Ammal, 4:117–118, Encyclopedia of India, Thomson Gale