ഒരു തമിഴ് എഴുത്തുകാരനായിരുന്നു ആർ.പി. സേതു പിള്ള (തമിഴ്: ரா. பி. சேது பிள்ளை) (1896–1961), മദ്രാസ് സർവകലാശാലയിലെ അധ്യാപകനായിരുന്നു.[1][2]
1896ൽ തിരുനെൽവേലി ജില്ലയിലെ രാജവല്ലിപുരത്തിൽ ജനിച്ചു. എൽ.എൽ.ബി പഠിച്ചതിനു ശേഷം വക്കീലായി സേവനമനുഷ്ഠിച്ചിരുന്നു. 1912 ജൂണിൽ പാളയങ്കോട്ടയിൽ വച്ച് മറൈമലൈ അടികളുടെ പ്രസംഗം കേട്ടതോടെയാണ് സേതു പിള്ളയ്ക്ക് തമിഴിനോടുള്ള താൽപ്പര്യം വർദ്ധിച്ചത്.[3] തിരുനെൽവേലി മുനിസിപ്പൽ കൗൺസിലിന്റെ വൈസ് ചെയർമാനായിരുന്നു. 1930 മുതൽ 1936 വരെ അണ്ണാമലൈ സർവകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1936ൽ മദ്രാസ് സർവകലാശാലയിൽ സീനിയർ ലക്ചററായി ജോലി ലഭിച്ചു. 1946ൽ മദ്രാസ് സർവകലാശാലയിലെ തമിഴ് വിഭാഗത്തിന്റെ മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചു. 1946 മുതൽ 1961ൽ മരണം വരെ സേതു പിള്ളയായിരുന്നു മദ്രാസ് സർവകലാശാലയിലെ തമിഴ് വിഭാഗത്തിന്റെ മേധാവി.[4] 1955ൽ തമിഴ് ഇമ്പം എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആദ്യത്തെ തമിഴ് എഴുത്തുകാരനാണ് സേതു പിള്ള.[5] 1957ൽ അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം ലഭിച്ചു. 25ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സൊല്ലിൻ ശെൽവർ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1954 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. തമിഴ് സർവവിജ്ഞാനകോശത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 1961ൽ അദ്ദേഹം അന്തരിച്ചു.[6]എം.പി. ശിവജ്ഞാനത്തെ ചിലമ്പു ശെൽവർ എന്ന് ആദ്യമായി വിളിച്ചത് സേതു പിള്ള ആയിരുന്നു.
വേലിൻ വെട്രി
തിരുവള്ളുവർ നൂൽ നയം