റായ് ചന്ദ് ബോറൽ | |
---|---|
![]() റൈചന്ദ് ബോറൽ 2013 ഇന്ത്യയുടെ സ്റ്റാമ്പ് | |
ജനനം | |
മരണം | നവംബർ 25, 1981 | (പ്രായം 78)
ദേശീയത | Indian |
തൊഴിൽ | Music Director |
ഹിന്ദി സംഗീത സംവിധായകനും, ഈ രംഗത്തെ പ്രമുഖനുമായിരുന്ന റായ് ചന്ദ് ബോറൽ എന്ന ആർ. സി. ബോറൽ. കൽക്കട്ടയിലാണ് ഇദ്ദേഹം ജനിച്ചത് ( 19 ഒക്ടോ: 1903–25 നവം: 1981) പിതാവ് ധ്രുപദ് വിദ്വാനായിരുന്ന ലാൽ ചന്ദ് ബോറൽ ആയിരുന്നു. സംഗീത വിദ്വാന്മാരായ ഉസ്താദ് മുഷ്താഖ് ഖാൻ, മാസിത് ഖാൻ,ഹാഫിസ് അലി ഖാൻ എന്നിവരുടെ കീഴിലുള്ള പരിശീലനം ബോറലിനു ലഭിച്ചിരുന്നു.തബലയിലെ സത് സംഗത്'എന്നതിൽ നൈപുണ്യമുണ്ടായിരുന്ന ബോറൽ ലക്നോവിലെയും,അലഹബാദിലും നടന്ന കച്ചേരികളിൽ പങ്കെടുത്തിരുന്നു. ഹിന്ദി ചലച്ചിത്രരംഗത്തെ സംഗീതസംവിധാനത്തിന്റെ തുടക്കാരിലൊരാളായി ബോറൽ കരുതപ്പെടുന്നുണ്ട്.[1]