ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ആർസെനിക്കം ആൽബം (ആഴ്സൻ ആൽബ്). ആർസെനിക് ട്രൈഓക്സൈഡിൻറെ ജലലായനികൾ പടിപ്പടിയായി നേർപ്പിച്ചെടുത്ത് ഒടുവിൽ ആർസെനിക് തീരേയില്ലാത്ത അവസ്ഥയിലെത്തുന്ന ഒരു ലായനിയാണ് ആർസെനിക്കം ആൽബം.[dubious – discuss] ദഹന സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ നിരവധി രോഗലക്ഷണങ്ങളെ ചികിത്സിക്കാനുള്ള ശ്രമത്തിലാണ് ഇത് ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്. കൂടാതെ ലോ ഓഫ് സിമിലേഴ്സ് എന്ന വിശ്വാസമനുസരിച്ച് ആർസെനിക് വിഷബാധയ്ക്ക്കും ഇതു പ്രതിവിധിയായി നിർദ്ദേശിക്കപ്പെടുന്നു.[1] ഒരു ഹോമിയോപ്പതി ഔഷധമെന്ന തരത്തിൽ തയ്യാറാക്കുമ്പോൾ, ആർസെനിക് ഓക്സൈഡിൻറെ അളവ് തീരെ കുറവായിരിക്കുമെന്നതിനാൽ , ഇത് പൊതുവെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും ഇന്ത്യയിൽ വിൽക്കുന്ന, മോശമായി തയ്യാറാക്കിയ ഹോമിയോപ്പതി ഔഷധങ്ങളിൽ നിന്ന് ആർസെനിക് വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[2][3][4][5] ആർസെനിക്കം ആൽബത്തിന് എങ്ങനെ ശരീരത്തിൽ നിന്ന് ആർസെനിക് നീക്കംചെയ്യാമെന്നതിന് ഒരു വിവരണവുമില്ല. മാത്രമല്ല, ശാസ്ത്രീയ സമൂഹം ഫലപ്രദമായ മരുന്നായി (ഏത് അവസ്ഥയ്ക്കും) ഇതിനെ കണക്കാക്കുന്നതിന് മതിയായ തെളിവുകളില്ല.
ഹോമിയോപ്പതിയിലെ ഏറ്റവും പ്രധാനപ്പെട്ട പതിനഞ്ച് ലായനികളിലൊന്നാണ് ആഴ്സണികം ആൽബം. ക്ലാസിക്കൽ ഹോമിയോപ്പതി, വ്യക്തികളെ അവരുടെ ശാരീരികയമാനസിക പ്രത്യേകതകളനുസരിച്ച് വിവിധവിഭാഗങ്ങളിലായി ഇനം തിരിക്കുന്നു. സമാനമായ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരേ വിഭാഗത്തിലുള്ളവരെ ഫലപ്രദമായി ചികിത്സിക്കാൻ കഴിയുമെന്ന ആശയത്തിന്റെ ഭാഗമാണിത്. [6]
ഹോമിയോപ്പതി ഉപയോഗത്തിനായി, ഉയർന്ന താപനിലയിൽ ഇരുമ്പ് (ആർസെനോപൈറൈറ്റ് പോലെ), കോബാൾട്ട് അല്ലെങ്കിൽ നിക്കൽ എന്നിവയിൽ നിന്ന് ആർസെനിക് വേർതിരിച്ചുകൊണ്ട് ആർസെനിക്കം ആൽബം തയ്യാറാക്കുന്നു. ലാക്ടോസ് പൊടിയുമായി ചേർത്ത് ഇതിനെ നേർപ്പിക്കുന്നു. അന്തിമമായി ലയിപ്പിക്കുമ്പോൾ, സ്ഥിതിവിവരക്കണക്കനുസരിച്ച് മിക്ക ഗുളികകളിലും യഥാർത്ഥ ആർസെനിക് തീർത്തും ഇല്ലാത്ത അവസ്ഥയായിരിക്കും. ചിലതിൽ ഒരൊറ്റ തന്മാത്ര അടങ്ങിയിരിക്കാം. ഉൽപ്പന്നം കഷായങ്ങൾ (ദ്രാവകം), ഗുളികകൾ, ഉരുളകൾ അല്ലെങ്കിൽ പൊടി എന്നിങ്ങനെയുള്ള രൂപങ്ങളിൽ വിൽക്കുന്നു.
പ്രധാന ഹോമിയോപ്പതി ഉപയോഗങ്ങളിൽ, ഉത്കണ്ഠ, "അരക്ഷിതാവസ്ഥ മൂലമുണ്ടാകുന്ന ഭയം", ദഹന സംബന്ധമായ തകരാറുകൾ, മ്യൂക്കോസൽ വീക്കം, കഠിന വേദനയോടെയുള്ള രോഗലക്ഷണങ്ങൾ കാണപ്പെടുന്ന അസുഖങ്ങൾ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. സിഫിലിസ് ചികിത്സയ്ക്കായി ഇത് ഉപയോഗിച്ചുവന്നിരുന്നു. [1]
ആഴ്സണിക്കം ആൽബത്തിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്; എന്നിരുന്നാലും, ഹോമിയോപ്പതി പഠനങ്ങളിൽ തെളിവുകളുടെ അഭാവം ഉണ്ടെന്ന് അറിയപ്പെടുന്നു. [3][4][7] കൂടാതെ, ഹോമിയോപ്പതിയുടെ പിന്നിലെ ആശയങ്ങൾ ശാസ്ത്രീയമായി അസംഭവ്യവും പ്രകൃതിശാസ്ത്രത്തിന്റെയും ആധുനിക വൈദ്യശാസ്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളെ നേരിട്ട് എതിർക്കുന്നതുമാണ്. മോശമായി നടത്തിയതോ ചെറുതോ ബന്ധമില്ലാത്തതോ ആയ പഠനങ്ങൾ ഫലപ്രാപ്തിയുടെ ശാസ്ത്രീയ തെളിവായി കണക്കാക്കപ്പെടുന്നില്ല [8][9][10]
↑ 3.03.1"The evidence of bias weakens the findings of our original meta-analysis. Since we completed our literature search in 1995, a considerable number of new homeopathy trials have been published. The fact that a number of the new high-quality trials (e.g. [14,15]) have negative results, and a recent update of our review for the most “original” subtype of homeopathy (classical or individualized homeopathy), seem to confirm the finding that more rigorous trials have less-promising results. It seems, therefore, likely that our meta-analysis at least overestimated the effects of homeopathic treatments." Linde Klaus (1999). "Impact of Study Quality on Outcome in Placebo-Controlled Trials of Homeopathy". Journal of Clinical Epidemiology. 52: 631–636. doi:10.1016/S0895-4356(99)00048-7..
↑"Are the clinical effects of homoeopathy placebo effects? Comparative study of placebo-controlled trials of homoeopathy and allopathy". Lancet. 366 (9487): 726–732. 2005. doi:10.1016/S0140-6736(05)67177-2. PMID16125589.