ആൽബർട്ടീന കാൾസൺ | |
---|---|
ജനനം | |
മരണം | 1930 (വയസ്സ് 81–82) |
ദേശീയത | സ്വീഡിഷ് |
കലാലയം | |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജന്തുശാസ്ത്രം |
സ്വീഡിഷ് ജന്തുശാസ്ത്രജ്ഞയായിരുന്നു ആൽബർട്ടീന കാൾസൺ (12 ജൂൺ 1848 – 1930). ജന്തു ശാസ്ത്ര രംഗത്തു ശാസ്ത്രീയാന്വേഷണങ്ങൾ നടത്തിയ പ്രഥമ സ്വീഡിഷ് വനിതയാണ്.
ടെയ്ലർ എ.പി. കാൾസണിന്റെയും എ.എം. ജോൺസന്റെയും മകളാണ്. 1865–68 കാലഘട്ടത്തിൽ സ്റ്റോക്ക് ഹോമിലെ ഒരു സെമിനാരിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് വിവിധ പെൺ പള്ളിക്കൂടങ്ങളിൽ അധ്യാപികയായി.
1880 മുതൽ സ്റ്റോക്ക്ഹോമിലെ സൂട്ടോമിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജന്തുശാസ്ത്ര പഠനം ആരംഭിച്ചു. താരതമ്യ ശരീരവിച്ഛേദനശാസ്‌ത്ര രംഗത്ത് (comparative anatomy). മുപ്പതിലധകം പ്രധാന പഠനങ്ങൾ നടത്തി, സ്വീഡിഷ്, ജർമ്മൻ, ബ്രിട്ടീഷ് ഭാഷകളിലെ ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. വ്യത്യസ്ത സ്പീഷിസുകളിലെ സസ്തനികൾ തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നതാണ് അവരുടെ പ്രധാന പ്രവർത്തന മേഖല. 1884, ൽ റോയൽ അക്കാദമി ഓഫ് സയൻസിന്റെ ഫ്ലോർമാൻസ്ക പ്രിസെറ്റ് പുരസ്കാരം മറ്റൊരു ശാസ്ത്രജ്ഞനുമായി പങ്ക് വെച്ചു . Beiträge zur Kentniss der Anatomie der Schwimmvögel (1884) എന്ന ജർമ്മൻ ഭാഷയിലെഴുതിയ പ്രബന്ധത്തിനായിരുന്നു പുരസ്കാരം. 1927 ൽ സ്റ്റോക്ക്ഹോം സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.