ആൽബർട്ട് കപിക്കിയൻ | |
---|---|
ജനനം | മേയ് 9, 1930 |
മരണം | ഫെബ്രുവരി 24, 2014 | (പ്രായം 83)
ദേശീയത | Armenian American |
കലാലയം | കോർനെൽ സർവകലാശാല (BS, MD) |
പുരസ്കാരങ്ങൾ | ആൽബർട്ട് ബി. സാബിൻ ഗോൾഡ് മെഡൽ (2005) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | വൈറോളജി |
ശിശുക്കളിൽ കടുത്ത വയറിളക്കത്തിന്റെ കാരണമായ റോട്ടവൈറസിനെതിരെ ആദ്യമായി ലൈസൻസുള്ള വാക്സിൻ വികസിപ്പിച്ചെടുത്ത അർമേനിയൻ-അമേരിക്കൻ വൈറോളജിസ്റ്റാണ് ആൽബർട്ട് സാവെൻ കപിക്കിയൻ (1930 - 2014). [1][2] വാക്‌സിനിലെ പയനിയറിംഗ് പ്രവർത്തനത്തിന് അദ്ദേഹത്തിന് ആൽബർട്ട് ബി. സാബിൻ ഗോൾഡ് മെഡൽ ലഭിച്ചു. സാബിൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് വർഷം തോറും നൽകുന്ന ഈ അംഗീകാരത്തിന്റെ പതിമൂന്നാമത്തെ സ്വീകർത്താവ് ഇദ്ദേഹമാണ്.[3][4] ഹ്യൂമൻ ഗ്യാസ്ട്രോഎന്റൈറ്റിസ് വൈറസ് ഗവേഷണത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന കപിക്കിയൻ 1972 ൽ ആദ്യത്തെ നോറോവൈറസ് തിരിച്ചറിഞ്ഞു. അദ്ദേഹവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ സഹപ്രവർത്തകരും 1973 ൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് തിരിച്ചറിഞ്ഞു.[5]
1956 ൽ കോർനെൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ കപിക്കിയൻ 1957 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ ജോലി ആരംഭിച്ചു. 1970 ൽ അദ്ദേഹം ആറുമാസം യുകെയിൽ ചെലവഴിച്ചു. അവിടെ തന്റെ ബോസിന്റെ നിർദ്ദേശപ്രകാരം ജൂൺ അൽമേഡയുടെ സാങ്കേതിക വിദ്യകൾ പഠിച്ചു. കൊറോണ വൈറസിന്റെ ആദ്യ ഫോട്ടോകൾ അൽമേഡിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എടുത്തു. യുഎസ്‌എയിൽ തിരിച്ചെത്തിയ അദ്ദേഹം ബാക്ടീരിയേതര ഗ്യാസ്ട്രോഎന്റൈറ്റിസ് - നോർവാക്ക് വൈറസ് തിരിച്ചറിയാൻ ഈ വിദ്യകൾ ഉപയോഗിച്ചു. [6]
എൻഐഎച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റീവ് ഡിസീസസിലെ (എൻഐഐഡി) ലബോറട്ടറി ഓഫ് ഇൻഫെക്റ്റിയസ് ഡിസീസസിന്റെ എപ്പിഡെമിയോളജി വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം. 1998 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷിയസ് ഡിസീസ് ന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായി.[7][8]
കപിക്കിയൻ 2014 ഫെബ്രുവരി 24 ന് 83 ആം വയസ്സിൽ അന്തരിച്ചു.[9][10]