ആൽവോക്കേരിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Genus: | Alwalkeria Chatterjee & Creisler, 1994
|
Species | |
|
ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് ആൽവോക്കേരിയ, സൌരിശ്ച്യൻ എന്നാൽ "പല്ലി അരക്കെട്ട്" ഉള്ള എന്നു അർത്ഥം. അലിക്ക് വാല്കേർ എന്ന ബ്രിട്ടീഷ് പാലിയെന്റോളോജിസ്റ്റിൽ നിന്നും ആണ് പേരിന്റെ ഉത്ഭവം , ഫോസ്സിൽ കണ്ടു കിട്ടിയ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ മലേറി എന്ന കല്ലടുക്കിൽ നിന്നും ആണ്. തെറാപ്പോഡ വിഭാഗം ആണ് ഇവ. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത് ഒരു ഫോസ്സിൽ മാത്രമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ആൽവോക്കേരിയ ദിനോസറുകൾ ജീവിച്ചിരുന്നത് ട്രയാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു.
ഏകദേശം 50 സെ മീ ആണ് ഇവയുടെ നീളം .[1] പല്ലുകളുടെ ഘടന അടിസ്ഥാനമാക്കി ഇവ മിശ്ര ബോജി ആയിരിക്കാൻ ആണ് സാധ്യത എന്നും കരുതുന്നു.