ഇംപേഷ്യൻസ് ബാൽഫൗറി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Balsaminaceae |
Genus: | Impatiens |
Species: | I. balfourii
|
Binomial name | |
Impatiens balfourii | |
Synonyms | |
|
ബാൾഫോർ ടച്ച്-മി-നോട്ട്, കശ്മീർ ബൽസം, [1] പാവപ്പെട്ടവന്റെ ഓർക്കിഡ് എന്നീ സാധാരണ പേരുകളിൽ അറിയപ്പെടുന്ന, ഇംപേഷ്യൻസ് ജനുസ്സിലെ ഒരു ഇനമാണ് ഇംപേഷ്യൻസ് ബാൽഫൗറി. ഇത് ബൽസാമിനേസി കുടുംബത്തിൽ പെടുന്നു .
ലാറ്റിൻ നാമമായ ഇംപേഷ്യൻസ് എന്നതിന്റെ അർത്ഥം "അക്ഷമ" അല്ലെങ്കിൽ "അസഹിഷ്ണുത" എന്നാണ്. ഇത് കായ്കളുടെ സ്ഫോടനാത്മക വിഘടനത്തെ സൂചിപ്പിക്കുന്നു. വിത്തുവിതരണത്തിനുള്ള ഒരു മാർഗമാണ് ചെറിയ സ്പർശത്തിൽത്തന്നെയുള്ള പൊട്ടിത്തെറിക്കൽ. സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ ഐസക് ബെയ്‌ലി ബാൽഫോർ (1853-1922) നെ ബഹുമാനാർത്ഥം ഓർമ്മിപ്പിക്കുന്നതാണ് ഈ നാമകരണം.[2]
120 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന വാർഷിക സസ്യമാണിത്. ഇതിന്റെ തണ്ട് ചുവപ്പുകലർന്നതും വരയുള്ളതും വളരെ ശാഖകളുള്ളതുമാണ്. സാധാരണയായി 4 മുതൽ 8 വരെ പൂക്കൾ വഹിക്കുന്ന ഒരു റസീമാണ് പൂങ്കുലകൾ . പൂവ് ഏകദേശം 2 സെന്റീമീറ്റർ വലിപ്പമുണ്ട്. അതിന്റെ വെളുത്ത വിദളങ്ങളിലൊന്ന് നീളമുള്ളതും നേർത്തതുമാണ്. മഞ്ഞനിറത്തിലുള്ള പിങ്ക് ദളങ്ങളും കാണപ്പെടുന്നു.
പുഷ്പങ്ങൾ ഹെർമാഫ്രോഡൈറ്റ് ആണ്, അവ ഹമ്മിംഗ് ബേർഡ്സ് വഴി, അല്ലെങ്കിൽ, പ്രാണികളാൽ പരാഗണം ചെയ്യപ്പെടുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂവിടൽ നീളുന്നു. 20 മില്ലിമീറ്റർ (0.066 അടി) ) അരോമിലമായ കാപ്സൂളുകളാണ് പഴങ്ങൾ. കായ്കൾ പൊട്ടിത്തെറിച്ച് വിത്തുകൾ 6 മീറ്റർ (20 അടി) അകലെവരെ വിതരണം ചെയ്യപ്പെടുന്നു.
നദീതീരങ്ങളിലും റോഡരികുകളിലും തരിശുഭൂമികളിലും ചെടി കാണപ്പെടുന്നു. തണുത്തതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ ഇത് വളരുന്നു. 5,000 മുതൽ 6,000 അടി വരെ ഉയരമുള്ള പർവതങ്ങളിലും വളരുന്നു.[3] ഇതിനെ, ഒരു അലങ്കാരച്ചെടിയായും വളർത്താറുണ്ട്. യൂറോപ്പിലും യു.എസ്. പസഫിക് തീരത്തും വിസ്കോൺസിനിലും[4] ഉദ്യാനങ്ങളിൽ ഇത് വളരുന്നതായി കാണാം.[5]