Stable release | |
---|---|
തരം | JavaScript library |
അനുമതിപത്രം | Proprietary |
വെബ്‌സൈറ്റ് | www |
ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനായുള്ള ഒരു ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ചട്ടക്കൂടാണ് ഇഎക്സ്ടി ജെഎസ്. അജാക്സ്, ഡിഎച്ച്ടിഎംഎൽ, ഡോം സ്ക്രിപ്റ്റിങ്ങ് എന്നിവ ഉപയോഗിച്ചാണ് ഈ ചട്ടക്കൂട് തയ്യാറാക്കിയിട്ടുള്ളത്. വൈയുഐ എന്ന ലൈബ്രറിയുടെ എക്സ്റ്റക്ഷനായി ജാക്ക് സ്ലോസം നിർമ്മിച്ച ഈ ടൂൾ, ഇപ്പോൾ ജെക്വറി, പ്രോട്ടോടൈപ്പ് എന്നിവയുമായും ചേർന്ന് പ്രവർത്തിക്കും. 1.1 വേർഷൻ മുതൽ മറ്റു ലൈബ്രറികളുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ മറ്റു ലൈബ്രറികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.[2][3]ഇത് ഒരു ലളിതമായ കമ്പോണന്റ് ചട്ടക്കൂടായും (ഉദാഹരണത്തിന്, സ്റ്റാറ്റിക് പേജുകളിൽ ഡൈനാമിക് ഗ്രിഡുകൾ സൃഷ്ടിക്കുന്നതിന്) മാത്രമല്ല സിംഗിൾ-പേജ് ആപ്ലിക്കേഷനുകൾ(എസ്‌പിഎ) നിർമ്മിക്കുന്നതിനുള്ള പൂർണ്ണതയുള്ള ചട്ടക്കൂടായും ഉപയോഗിക്കാം.
ഇഎക്സ്ടി ജെഎസിന് പതിപ്പ് 1.1 മുതൽ എക്സ്റ്റേണൽ ലൈബ്രറികളിൽ ഡിപെൻഡെൻസീസ് ഇല്ല.[4]ഇഎക്സ്ടി ജെഎസ് ഒരൊറ്റ സ്ക്രിപ്റ്റായി (എല്ലാ ക്ലാസുകളും ഘടകങ്ങളും ഒരു ഫയലിൽ) അല്ലെങ്കിൽ സെഞ്ച സിഎംഡി(Sencha Cmd) ഉപയോഗിച്ച് ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിലൂടെ ഉപയോഗിക്കാം.
ഇഎക്സ്ടി ജെഎസിൽ വെബ് ആപ്ലിക്കേഷനുകൾക്കുള്ളിൽ ഉപയോഗിക്കുന്നതിന് ജിയുഐ-അടിസ്ഥാനത്തിലുള്ള ഫോം നിയന്ത്രണങ്ങൾ (അല്ലെങ്കിൽ "വിജറ്റുകൾ") ഉൾപ്പെടുന്നു: