ഇഞ്ചിപ്പുല്ല് | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | പൊവേസീ |
Subfamily: | Panicoideae |
Genus: | Cymbopogon |
Species: | C. flexuosus
|
Binomial name | |
Cymbopogon flexuosus |
സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല് പുല്ല് വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ്. (ഇംഗ്ലീഷ്: East-Indian Lemon Grass) ശാസ്ത്രീയനാമം സിമ്പോപോഗൺ ഫ്ലെക്സുവോസസ് (Cymbopogon flexuosus) എന്നാണ്. [1] ലോകത്താകെ 55 ഇനം ഇഞ്ചിപ്പുല്ലുകളുണ്ട്. തെരുവപ്പുല്ല് എന്നും പേരുണ്ട്. ഈ പുല്ല് വാറ്റിയാണ് പുൽത്തൈലം (തെരുവത്തൈലം) ഉണ്ടാക്കുന്നത്. കേരളത്തിൽ ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ അതിൽ ഇഞ്ചിപ്പുല്ല് ചേർക്കാറുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ ഓടക്കാലിയിൽ ഒരു പുൽതൈല ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നു.
സംസ്കൃതത്തിൽ കർപ്പുര തൃണ, സുഗന്ധതൃണ എന്നും, തമിഴിൽ വാസനപ്പുല്ല്, കർപ്പുരപ്പുല്ല്, എന്നും തെലുങ്കിൽ വാസനഗഡ്ഡി ചിപ്പഗഡ്ഡി എന്നുമൊക്കെയാണ് പേരുകൾ.
ഇഞ്ചിപ്പുല്ല് എന്ന സസ്യത്തിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധമുള്ള എണ്ണയാണ് പുൽത്തൈലം. കീടനാശിനിയായും പുൽത്തൈലം ഉപയോഗിച്ചുവരുന്നു. താളിയോല ഗ്രന്ഥങ്ങൾ കാലങ്ങളോളം കേടുകൂടാതെയിരിക്കുന്നതിന്നായി പുൽത്തൈലം പുരട്ടി സൂക്ഷിച്ചു വരുന്നു. ചിലയിനം ഇഞ്ചിപ്പുല്ലുകളിൽ നിന്നുള്ള തൈലം ഭക്ഷണം കേടാകാതിരിക്കാനും സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു. പുൽത്തൈലം ഉപയോഗിച്ച് ചായ തുടങ്ങിയ പാനീയങ്ങളുടെ രുചി വർധിപ്പാക്കാറുണ്ട്. തേനീച്ചവളർത്തലിലും പുൽത്തൈലം ഉപയോഗിക്കുന്നു.
രസം :മധുരം, തിക്തം, കടു
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
സമൂലം [2]
== ചരിത്രം == തലവേദനയ്ക്ക് നെറ്റിയിൽ പുരട്ടാൻ ഉത്തമ ഔഷധമാണ്
ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5