ഇത്തി Dye Fig | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. tinctoria
|
Binomial name | |
Ficus tinctoria | |
Synonyms | |
മൊറേസി കുടുംബത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് ഇത്തി (ശാസ്ത്രീയനാമം: :Ficus tinctoria, Ficus gibbosa)[2]. സംസ്കൃതത്തിൽ ഉദുംബര പ്ളക്ഷ എന്നും അറിയപ്പെടുന്നു. ആൽ വർഗ്ഗത്തില്പെടുന്ന വൃക്ഷമാണ്. പാലുപോലുള്ള കറ വൃക്ഷത്തിൽ കാണപ്പെടുന്നു.
ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തി, പേരാൽ, അരയാൽ എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചവൽക്കത്തിലും അംഗമാണു. തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. ഏറെക്കുറെ അത്തിയുടെ എല്ലാ ഗുണങ്ങളും ഇത്തിക്കുമുണ്ട്.