ഇനം

ഇനം
ഇംഗ്ലീഷ് പതിപ്പിന്റെ പോസ്റ്റർ
സംവിധാനംസന്തോഷ് ശിവൻ
നിർമ്മാണംമുബിന റാട്ടോൺസി
സന്തോഷ് ശിവൻ
തിരക്കഥസന്തോഷ് ശിവൻ
Zazy
Sharanya Rajagopal
അഭിനേതാക്കൾസരിത
കരുണാസ്
സുഗന്ധ റാം
സ്റ്റാർ എസ് കരൺ
ശ്യാം സുന്ദർ
സംഗീതംവിശാൽ ചന്ദ്രശേഖർ
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംടി.എസ്. സുരേഷ്
സ്റ്റുഡിയോസന്തോഷ് ശിവൻ ഫിലിംസ്
റിലീസിങ് തീയതി
  • ഒക്ടോബർ 5, 2013 (2013-10-05) (Busan International Film Festival)
  • മാർച്ച് 28, 2014 (2014-03-28)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ഇംഗ്ലീഷ്
സമയദൈർഘ്യം125 mins

ശ്രീലങ്കൻ ആഭ്യന്തരയുദ്ധം പശ്ചാത്തലമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് ഇനം. ഇനമിന്റെ ഇംഗ്ലീഷ് പതിപ്പ് സിലോൺ എന്ന പേരിലാണ് പുറത്തിറങ്ങിയത്.

ഇതിവൃത്തം

[തിരുത്തുക]

ശ്രീലങ്കൻ വംശീയയുദ്ധം പശ്ചാത്തലമാക്കിയാണ് ഇനം ചിത്രീകരിച്ചിരിക്കുന്നത്. കടൽകടന്ന് അഭയാർത്ഥിയായി എത്തിയ രജിനിയെന്ന ഇരുപതുവയസ്സുകാരിയിലൂടെ, അനാഥാലയത്തിന്റെ ചുമരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കാൻ വിധിയ്ക്കപ്പെട്ട യുവത്വത്തിന്റെ കഥയാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്.[1]

പ്രതിഷേധം

[തിരുത്തുക]

ചിത്രത്തിനെതിരെ വൈകോയെ പോലുള്ള തീവ്ര തമിഴ് സംഘടനകൾ രംഗത്തത്തെത്തിയതിനെത്തുടർന്ന് ചിത്രം നിർമ്മാതാക്കളായ തിരുപ്പതി ബ്രദേഴ്സ് പിൻവലിച്ചു. ചിത്രത്തിൽ എൽ.ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്നും ഇത് തമിഴ് വികാരം മുറിപ്പെടുത്തുമെന്നുമാണ് ആരോപണം. തമിഴ് സംഘടനകളുടെ ആവശ്യപ്രകാരം അഞ്ച് രംഗങ്ങൾ ചിത്രത്തിൽനിന്ന് നീക്കുകയും[2] ചിലത് നിശ്ശബ്ദമാക്കുകയും ചെയ്ത ശേഷമാണ് വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലത്തിച്ചത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആശയകുഴപ്പങ്ങൾ ഇല്ലാതിരിക്കാൻ ചിത്രം പിൻവലിക്കുന്നെന്നാണ് നിർമ്മാതാക്കളുടെ വിശദീകരണം.[3]

അവലംബം

[തിരുത്തുക]
  1. "സന്തോഷ് ശിവന്റെ 'ഇനം' മാർച്ചിൽ റിലീസിന്‌". മാതൃഭൂമി. Archived from the original on 2014-04-01. Retrieved 2014 ഏപ്രിൽ 1. {{cite news}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-05. Retrieved 2014-04-01.
  3. "പ്രതിഷേധം: സന്തോഷ് ശിവൻെറ 'ഇനം' തിയറ്റിൽ നിന്ന് പിൻവലിച്ചു". madhyamam. Archived from the original on 2014-04-02. Retrieved 2014 ഏപ്രിൽ 1. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]