ഇനുവിയാല്യൂട്ട്

ഇനുവിയാല്യൂട്ട്
Regions with significant populations
Canada
Northwest Territories
Languages
Inuvialuktun, English
Religion
Christianity, Inuit religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Other Inuit

പടിഞ്ഞാറൻ കനേഡിയൻ ആർട്ടിക് മേഖലയിൽ താമസിക്കുന്ന ഇന്യൂട്ട് ജനങ്ങളാണ് ഇൻ‌വിയാല്യൂട്ട് അല്ലെങ്കിൽ വെസ്റ്റേൺ കനേഡിയൻ ഇൻ‌യൂട്ട്. അവർ മറ്റെല്ലാ ഇന്യൂട്ടുകളേയുംപോലെ അലാസ്കയിൽ നിന്ന് കിഴക്കൻ പ്രദേശങ്ങളിലേയ്ക്കു കുടിയേറിയ തുളെ വംശജരുടെ പിൻഗാമികളാണ്.[1] അവരുടെ ജന്മദേശമായ ഇനുവിയാല്യൂട്ട് സെറ്റിൽമെന്റ് റീജിയൻ, അലാസ്കൻ അതിർത്തിയിൽ നിന്നുള്ള ആർട്ടിക് സമുദ്രതീരപ്രദേശം മുതൽ കിഴക്ക് ബ്യൂഫോർട്ട് കടലിലൂടെയും ഏതാനും പടിഞ്ഞാറൻ കനേഡിയൻ ആർട്ടിക് ദ്വീപുകൾ, അതുപോലെതന്നെ അക്ലവിക്ക് ഉൾനാടൻ സമൂഹം, യൂക്കോണിന്റെ ഭാഗം എന്നിവകൂടി ഉൾപ്പെടുന്ന ആമുണ്ട്സെൻ ഉൾക്കടലിനപ്പുറവും ഉൾക്കൊള്ളുന്നു.[2][3] 1984 ൽ ഇനുവിയാല്യൂട്ട് അന്തിമ കരാറിന്റെ ഭാഗമായി ഈ പ്രദേശം അടയാളപ്പെടുത്തപ്പെട്ടു.

ചരിത്രവും കുടിയേറ്റവും

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിനുമുമ്പ് ഇനുവിയാല്യൂട്ട് സെറ്റിൽമെന്റ് മേഖലയിൽ പ്രാഥമികമായി സിഗ്ലിറ്റ് ഇന്യൂട്ടുകളാണ് അധിവസിച്ചിരുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പുതിയ രോഗങ്ങളുടെ ആവിർഭാവത്തോടെ അവരുടെ എണ്ണം ക്ഷയിച്ചു. ഹഡ്‌സൺസ് ബേ കമ്പനിയിൽ നിന്നും യൂറോപ്യൻ വിപണികളിൽ നിന്നുമുള്ള രോമ ഉത്പന്നങ്ങളുടെ പുതിയ ആവശ്യകതകൾ നുനാത്താമ്യൂട്ട്, അലാസ്ക ഇന്യൂട്ട് വംശജരെ 1910 കളിലും 20 കളിലും പരമ്പരാഗത സിഗ്ലിറ്റ് പ്രദേശങ്ങളിലേക്ക് ഭാഗികമായി ആകർഷിക്കപ്പെടുകയും അവർ ഇവിടേയ്ക്ക് കുടിയേറുകയും ചെയ്തു. സിഗ്ലിറ്റ് പ്രദേശത്തേയ്ക്കു കുടിയേറിയ നുനാത്താമ്യൂട്ടുകൾ ഊമ്മർമ്യൂട്ട് എന്നറിയപ്പെട്ടു. യഥാർത്ഥത്തിൽ സിഗ്ലിറ്റുകളും ഊമ്മർമ്യൂട്ടുകളും തമ്മിൽ കടുത്ത അനിഷ്ടമുണ്ടായിരുന്നു. എന്നാൽ ഈ വ്യത്യാസങ്ങൾ കാലക്രമേണ അപ്രത്യക്ഷമാകുകയും രണ്ട് തദ്ദേശീയ വിഭാഗങ്ങളുംതമ്മിൽ വിവാഹബന്ധങ്ങൾ ഉടലെടുക്കുകയും ചെയ്തു. മെച്ചപ്പെട്ട ആരോഗ്യസംരക്ഷണവും നുനാത്താമ്യൂട്ടുകളുമായുള്ള വിജാതീയ വിവാഹബന്ധങ്ങളും കാരണമായി ഇനുവിയാല്യൂട്ടുകളുടെ എണ്ണം ഇപ്പോൾ ഏകദേശം 3,100 ആയി വർദ്ധിച്ചു.[4][5]

ഇനുവിയാല്യൂട്ട് സെറ്റിൽമെന്റ് റീജിയൻ 2006-ലെ പരമ്പരാഗത വിജ്ഞാന റിപ്പോർട്ടിലൂടെ അധിക നാമകരണ സവിശേഷതകൾ തിരിച്ചറിഞ്ഞു. പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ഇൻ‌വിയൂല്യൂട്ടിനെ കിഴക്കൻ ജനതകൾ ഉലിനിർമിയട്ട് (യുലിനിക്) എന്ന് വിളിക്കുന്നു. കിഴക്ക് ഭാഗത്തുള്ള ഇൻ‌വിയാല്യൂട്ടിനെ പടിഞ്ഞാറൻ ജനത കിവാനിൻ‌മ്യൂട്ട് (കിവാലിനിക്) എന്ന് വിളിക്കുന്നു.[6][7]

ഉലുക്തോക്കിന്റെ ഇൻയൂട്ട് സിഗ്ലിറ്റോ ഉമ്മർമിയൂട്ടോ അല്ല, മറിച്ച് കോപ്പർ ഇൻയൂട്ട് ആണ്, ഹോൾമാൻ എന്ന് വിളിക്കപ്പെടുന്നതിന്റെ തദ്ദേശീയ നാമമായ ഉലുക്തോക്കിന് ശേഷം ഉലുക്തോക്മുട്ട് എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

മക്കെൻസി വാലി പൈപ്ലൈൻ ഇൻ‌വിയാല്യൂട്ട്, ഗ്വിചിൻ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു.

അവലംബം

[തിരുത്തുക]
  1. "The Thule". Archived from the original on 2014-12-13. Retrieved 2019-06-22.
  2. Map of the Inuvialuit Settlement Region
  3. Map of the Inuvialuit Settlement Region including communities
  4. All figures from the Canada 2006 Census, Aklavik, Inuvik, Paulatuk, Sachs Harbour (Inuvaluit figure is for all Aboriginal peoples), Tuktoyaktuk and Ulukhaktok.
  5. "The People of the Boreal Forest". albertasource.ca. Retrieved 2007-09-30.
  6. Smith, I R; Duong, L (2012). "An assessment of surficial geology, massive ice, and ground ice, Tuktoyaktuk Peninsula, Northwest Territories: application to the proposed Inuvik to Tuktoyaktuk all-weather highway". {{cite journal}}: Cite journal requires |journal= (help)
  7. Johnson, E.A.; Martin, Y.E. (2017-03-06), "Boreal Forest Ecosystems", International Encyclopedia of Geography: People, the Earth, Environment and Technology, John Wiley & Sons, Ltd, pp. 1–11, ISBN 9780470659632, retrieved 2019-06-27