ഇന്ത്യയിൽ കേന്ദ്രഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയ്യാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ടവരാണ് ഗവർണർമാർ.
ഗവർണ്ണർക്ക് പല അധികാരങ്ങളും നൽകപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഗവർണർമാരെ നിയമിക്കുന്നത്. അഞ്ചുവർഷമാണ് ഗവർണറുടെ കാലാവധി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർമാരെയും അഡ്മിനിസ്ട്രേറ്ററുമാരെയും രാഷ്ട്രപതി നിയമിക്കുന്നു.[1] ഗവർണറുടെ അധികാരങ്ങളെ മൂന്നായി തിരിക്കാം: